ന്യൂദല്‍ഹി: ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഗലെയുടെ രണ്ട് ദിവസത്തെ ചൈനാ സന്ദര്‍ശനത്തില്‍ ചൈനാ വിദേശ കാര്യമന്ത്രി വാങ് യു യുമായും മറ്റ് ചൈനീസ് ഔദോഗിക വൃത്തങ്ങളുമായും ചര്‍ച്ച നടത്തും.
ഭീകരവാദി സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൈന സന്ദര്‍ശനത്തില്‍ ചര്‍ച്ചചെയ്യുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഞായറാഴ്ച്ചയാണ് വിദേശകാര്യ സെക്രട്ടറിയുടെ രണ്ട് ദിവസത്തെ ചൈനാ സന്ദര്‍ശനം ആരംഭിക്കുന്നത്.
ജെയ്ഷ് ഇ മുഹമ്മദ് സംഘടനയുടെ നേതൃത്വത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെടാനിടയാക്കിയ പുല്‍വാമ ഭീകാരാക്രമണത്തിന് ശേഷം വിജയ് ഗോഗലെയുടെ ചൈനാ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ സൗഹൃദപരമാക്കും. ചൈനയുടെ വിദേശകാര്യമന്ത്രിയെ കൂടാതെ ഗോഗെലെ വിദേശകാര്യ സഹമന്ത്രിയുമായും കൂടികാഴ്ച്ച നടത്തും.