|

വിദേശവനിതയുടെ കൊലപാതകം; രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വിദേശവനിതയുടെ കൊലപാതകത്തില്‍ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉമേഷ് ഉദയന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

കൊലപാതകം ബലാത്സംഗം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിനെ പറ്റി കൂടുതലായി പറയാന്‍ കഴിയില്ലെന്നും പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

അന്വേഷണം വേഗത്തില്‍ തന്നെയാണ് പുരോഗമിച്ചത്. ഇനിയും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുണ്ട്. ശാസ്ത്രീയതെളിവുകള്‍ കണ്ടത്താന്‍ ബുദ്ധിമുട്ടിയിരുന്നു. എങ്കിലും പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഡി.ജി.പി പറഞ്ഞു. അന്വേഷണ സംഘത്തേയും ഡി.ജി.പി പ്രശംസിച്ചു.

അന്വേഷണ സംഘത്തിലള്ളവര്‍ക്ക് ബാഡ്ജ് ഓഫ് ഓണര്‍ നല്‍കുമെന്ന് ഡി.ജി.പി അറിയിച്ചു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കേസ് അന്വേഷിച്ചത്.