| Saturday, 25th August 2012, 9:00 am

ചില്ലറ മേഖലയിലെ വിദേശ നിക്ഷേപം;അംഗീകരിക്കാത്തത് കേരളത്തിന്റെ അജ്ഞത മൂലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ചില്ലറ വില്‍പ്പന രംഗത്തെ വിദേശ നിക്ഷേപത്തെ കേരളം എതിര്‍ക്കുന്നത് ജനങ്ങള്‍ക്ക് അതിലൂടെ ലഭിക്കുന്ന സാമ്പത്തിക ലാഭത്തെക്കുറിച്ച് അറിയാത്തതിനാലാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) ഡപ്യൂട്ടി ചെയര്‍മാന്‍ ബി.സന്താനം. ജനങ്ങളെ ബോധവത്കരിക്കുന്നതിനായി സര്‍ക്കാരും തൊഴിലാളി സംഘടനകളുമായുംചര്‍ച്ച നടത്തുമെന്നും സന്താനം പറഞ്ഞു.[]

രാജ്യത്തെ സാമ്പത്തിക സ്ഥിതി വിലയിരുത്തുന്നതിനും ധനമന്ത്രി പി.ചിദംബരത്തിന് സാമ്പത്തിക വളര്‍ച്ചക്കാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നതിനുമയി ചേര്‍ന്ന യോഗത്തിലാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സന്താനം ഇക്കാര്യം പറഞ്ഞത്.

രാജ്യത്തിന്റെ നിലവിലെ സാമ്പത്തികസ്ഥിതി കടുത്ത വെല്ലുവിളി നേരിടുന്നതിനാല്‍ ശക്തമായ നവീകരണ നടപടികള്‍ ആവശ്യമാണെന്നും യോഗം വിലയിരുത്തി.

We use cookies to give you the best possible experience. Learn more