ന്യൂദല്‍ഹി: തോട്ടവിള, പ്രതിരോധം,റെയില്‍വേ,വ്യോമയാനം തുടങ്ങി 15 മേഖലകളില്‍ കൂടി നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് (Foreign Direct Investment- FDI) നടത്താന്‍ അനുമതി നല്‍കുന്നതായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയെ കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കാനുള്ള മോദി സര്‍ക്കാരിന്റെ പദ്ധതികളുടെ ഭാഗമായാണ് പുതിയ നയത്തിന് മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത്.
പ്രതിരോധ മേഖലയിലെ എഫ്.ഡി.ഐ 24%ല്‍ നിന്ന് 49% ആയി ഉയര്‍ത്തിയിട്ടുണ്ട്. സ്വകാര്യ ബാങ്കിങ് മേഖലയില്‍ 74% വരെ നിക്ഷേപമാകാം. തോട്ടവിള മേഖലയില്‍ (കാപ്പി, റബ്ബര്‍, ഏലം, പാം ഓയില്‍, ഒലിവ് ഓയില്‍) 100% വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയതായും സര്‍ക്കാര്‍ അറിയിച്ചു.
പ്രഝാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ക്ക് പുതിയ നയം സഹായകരമാകുമെന്നാണ് കരുതുന്നത്. ബിഹാറില്‍ തോല്‍വിയേറ്റു വാങ്ങിയ ഉടന്‍ തന്നെയാണ് പുതിയ നയം എന്നതും ശ്രദ്ധേയമാണ്. ഇംഗ്ലണ്ട്, തുര്‍ക്കി എന്നിവിടങ്ങളിലേയ്ക്കുള്ള മോദിയുടെ യാത്രയുടെ തൊട്ടുമുമ്പുമാണ് പ്രഖ്യാപനം.