ഫോര്‍ഡ് തങ്ങളുടെ മൂന്നാംതലമുറക്കാരനായി പുതിയ കുഗാ/എസ്‌കേപ്മായി എത്തുന്നു. മുമ്പുള്ള ജനറേഷനുകളില്‍ നിന്നും വലിയ വ്യത്യാസങ്ങളോടെയാണ് മീഡിയം സൈസ് ക്രോസ് ഓവര്‍ എത്തുന്നത്.
സ്‌പോര്‍ട്‌സ് ക്രോസവറിന്റെ രൂപകല്‍പ്പനയിലാണ് ഇത്തവണ കമ്പനി കൂടുതലായി ശ്രദ്ധിച്ചിരിക്കുന്നത്. ഹെഡ്‌ലാമ്പ്,ടെയില്‍ ലാമ്പ്,വീല്‍ ഡിസൈന്‍ എന്നിവയിലൊക്കെ പുതിയ ഡിസൈനാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഇതിന്റെ ഛായാചിത്രം പുതിയ ന്യൂജനറേഷന്‍ കാര്‍ എങ്ങിനെയാണെന്ന് വിളിച്ചോതുന്നു.
പ്രധാന സവിശേഷതകള്‍
അകത്തളം ഫോര്‍ഡിന്റെ പഴയ സ്റ്റൈലില്‍ കറുത്ത നിറത്തില്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. കാറിന്റെ മധ്യഭാഗത്താണ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ്‌സ് ഉള്ളത്.ഫ്‌ളോട്ടിങ് ഡിസ്‌പ്ലേയോടുകൂടിയ ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച് സ്‌ക്രീനാണ് മറ്റൊരു പ്രത്യേകത. ക്ലൈമറ്റ് കണ്‍ട്രോള്‍ വേണ്ടവിധം നിര്‍വഹിക്കും.
സ്പീഡ് സൈന്‍ റെക്കഗ്നിഷന്‍ ,ലെയ്ന്‍ സെന്ററിങ് ടെക്‌നോളജി അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഡ്രൈവില്‍ സഹായിക്കും. 2.0 പാര്‍ക്കിങ് അസിസ്റ്റന്റ് ഓട്ടോമാറ്റഡ് പാര്‍ക്കിങ് എളുപ്പമുള്ളതാക്കും. പുതിയ കുഗാ/എസ്‌കേപിന് ഹൈബ്രിഡ് സാങ്കേതിക വിദ്യയാണ് എടുത്തുപറയേണ്ട കാര്യം. 2022 ഓടെ വിപണിയില്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.