ന്യദല്‍ഹി: ഈ വര്‍ഷം മാര്‍ച്ചില്‍ ഫോര്‍ഡ് ഇന്ത്യ രാജ്യത്താകെ വിറ്റഴിച്ചത് 27,580 കാറുകളെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം ഇതേമാസം 24,832 കാറുകളാണ് ഫോര്‍ഡ് ഇന്ത്യ വിറ്റത്.
കമ്പനിയുടെ മാര്‍ച്ചിലെ ആഭ്യന്തര മൊത്തക്കച്ചവടം 9,016 വാഹനങ്ങളാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇത് 8,700 വാഹനങ്ങളായിരുന്നു. കയറ്റുമതിയിലും ഫോര്‍ഡ് ഇന്ത്യ നേട്ടം കൈവരിച്ചു. 16,132 കാറുകളാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കയറ്റി അയച്ചതെങ്കില്‍, 18,564 കാറുകളാണ് ഈ വര്‍ഷം മാര്‍ച്ചില്‍ കയറ്റുമതി ചെയ്തത്.
2018-ന്റെ ആദ്യ പാദത്തില്‍ കയറ്റുമതി ചെയ്തതും മൊത്തമായി കച്ചവടം ചെയ്തതുംചില്ലറവില്‍പ്പന ചെയ്തതുമായ ആകെ വാഹനങ്ങളുടെ എണ്ണം 74,080 ആണ്. 2017-ന്റെ ആദ്യപാദത്തില്‍ ഇത് 63,117 വാഹനങ്ങളായിരുന്നു.
“ഞങ്ങളുടെ ഉപഭോക്താക്കളെ കേള്‍ക്കുകയും അവര്‍ക്കു വേണ്ടത് നല്‍കുകയും മൂല്യങ്ങള്‍ സൂക്ഷിക്കുകയുമാണ് ഇന്ത്യയില്‍ ഞങ്ങള്‍ ചെയ്യുന്നത്. ഇത് ഞങ്ങളുടെ വില്‍പ്പനയില്‍ പ്രതിഫലിക്കുന്നു. ഞങ്ങള്‍ പുതുതായി അവതരിപ്പിക്കുന്ന കോംപാക്റ്റ് യൂട്ടിലിറ്റി വെഹിക്കിളായ “ഫ്രീസ്റ്റൈലി”ല്‍ നൂതനമായ ടെക്‌നോളജികളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ പങ്കാളിത്തത്തോടെ വാഹനങ്ങള്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്.” -ഫോര്‍ഡ് ഇന്ത്യയുടെ എം.ഡിയും പ്രസിഡന്റുമായ അനുരാഗ് മെഹ്‌റോത്ര പറഞ്ഞു.
മഹീന്ദ്രയുമായി ചേര്‍ന്ന് പുതിയ അഞ്ച് പുതിയ കാറുകള്‍ പുറത്തിറക്കാനാണ് ഫോര്‍ഡിന്റെ പദ്ധതി. ഇതിനായുള്ള ധാരണാപത്രം ഇരു കമ്പനികളും ഒപ്പിട്ടു കഴിഞ്ഞു. എസ്.യു.വികള്‍, മിഡ്-സൈസ് എസ്.യു.വികള്‍, വൈദ്യുതകാറുകള്‍ തുടങ്ങിയവ ഇരുകമ്പനികളും ചേര്‍ന്ന് നിര്‍മ്മിക്കും.
Watch DoolNews Video Story: വിദ്യാർത്ഥികൾക്ക് ദുരിതമായി മാറുന്ന ബസ് യാത്രകൾ