തണ്ടര്‍ എഡിഷനുമായി ഫോര്‍ഡ് എകോസ്‌പോര്‍ട്ട്; പ്രത്യേകതകളറിയാം
New Release
തണ്ടര്‍ എഡിഷനുമായി ഫോര്‍ഡ് എകോസ്‌പോര്‍ട്ട്; പ്രത്യേകതകളറിയാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th June 2019, 4:05 pm

 

പുതിയ ഫീച്ചറുകളുമായി ഫോര്‍ഡിന്റെ എക്കോസ്പോര്‍ട്ട് തണ്ടര്‍ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍. പെട്രോള്‍ മോഡലിന് 10.18 ലക്ഷം രൂപയും ഡീസല്‍ മോഡലിന് 10.68 ലക്ഷം രൂപയുമാണ് വിപണി വില. മാരുതി സുസുക്കിയുടെ വിതാര ബ്രസ്സ സ്പോര്‍ട്ട്സ് എഡിഷന്‍ വിപണിയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് ഫോര്‍ഡിന്റെ കടന്നു വരവ്.

ടോപ് സ്‌പെക്ക് എക്കോസ്‌പോര്‍ട്ടിന് സമാനമാണ് ഫോര്‍ഡിന്റെ പുതിയ തണ്ടര്‍. ഡിസൈനില്‍ ചെറിയ ചില മാറ്റങ്ങള്‍ മാത്രമാണുള്ളത്.

 

തണ്ടറിന്റെ പ്രത്യേകതകള്‍

ഹെഡ്‌ലാമ്പ് ക്ലസ്റ്ററില്‍ ഡാര്‍ക്ക് ഇന്‍സേര്‍ട്ട്‌സ്, ഫോഗ്ലാമ്പ് ബെസലില്‍ ബ്ലാക്ക് തീം, ഗ്രില്‍, മിറര്‍ എന്നിവയില്‍ നല്‍കിയ ബ്ലാക്ക് ട്രീറ്റ്‌മെന്റ്, രണ്ട് ടോണിലുള്ള ബോണറ്റ്, 17 ഇഞ്ച് ബ്ലാക്ക്ഡ് അലോയി വീല്‍,
കാബിനും ഡാര്‍ക്ക് തീമിലാണുള്ളത്.
ബ്ലാക്ക്ഡ് റൂഫ്, ഡോറിലെ ഡീക്കല്‍സ് തുടങ്ങി തീമില്‍ വലിയ ശ്രദ്ധ നല്‍കിയിട്ടുണ്ട്.

ഇലക്ട്രിക് സണ്‍റൂഫ്, 9.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ തുടങ്ങിവയാണ് മറ്റ് ഫീച്ചറുകള്‍. മുന്നിലെ സീറ്റ്, സെന്‍ട്രല്‍ കണ്‍സോള്‍, ഡോര്‍ പാനല്‍, ഇന്‍സ്ട്രുമെന്റ് പാനല്‍ എന്നിവയില്‍ പുതിയ ബ്രൗണ്‍ ഡിസൈന്‍ വലിയ ആകര്‍ഷണമാണ്.

121 ബിഎച്ച്പി പവര്‍ നല്‍കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 99 ബിഎച്ച്പി പവര്‍ നല്‍കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് എക്കോസ്‌പോര്‍ട്ട് തണ്ടര്‍ വേരിയന്റിലുള്ളത്.

പ്രാദേശിക ഘടകങ്ങള്‍ ഉപയോഗിച്ചുള്ള നിര്‍മാണം വര്‍ധിപ്പിച്ചതാണ് എക്കോസ്‌പോര്‍ട്ടിന്റെ വില കുറയാനുള്ള കാരണം.