സിഗ്‌നേച്ചര്‍ എഡീഷന്‍ ശ്രേണിയിലെ അനുബന്ധ സാമഗ്രികളടക്കമുള്ള ഇക്കോസ്‌പോര്‍ട്ടിന്റെ ടൈറ്റാനിയം വകഭേദത്തിന് സ്വന്തദല്‍ഹി ഷോറൂമില്‍ 9,26,194 രൂപയാണ് വില. ഇതില്‍ 37,894 രൂപ അക്‌സസറികളുടെ ഫിറ്റ്‌മെന്റിനും പെയ്ന്റിങ്ങിനുമുള്ള ചെലവാണ്.
തങ്ങളുടെ കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ ഇക്കോസ്‌പോര്‍ട്ടിന്റെ സിഗ്‌നേച്ചര്‍ എഡീഷന്‍ യു.എസ് വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് പുറത്തിറക്കി. പ്രത്യേക അക്‌സസറികളാണ് സിഗ്‌നേച്ചര്‍ എഡീഷനില്‍ ഉള്‍പ്പെടുന്നത്.
സിഗ്‌നേച്ചര്‍ എഡീഷന്‍ ശ്രേണിയിലെ അനുബന്ധ സാമഗ്രികളടക്കമുള്ള ഇക്കോസ്‌പോര്‍ട്ടിന്റെ ടൈറ്റാനിയം വകഭേദത്തിന് സ്വന്തദല്‍ഹി ഷോറൂമില്‍ 9,26,194 രൂപയാണ് വില. ഇതില്‍ 37,894 രൂപ അക്‌സസറികളുടെ ഫിറ്റ്‌മെന്റിനും പെയ്ന്റിങ്ങിനുമുള്ള ചെലവാണ്.
ഇക്കോസ്‌പോര്‍ട്ടിലെ ഫോഗ് ലാമ്പിനു താഴെ അഞ്ച് എല്‍.ഇ.ഡി ലൈറ്റുകളോടെയുള്ള ഡേടൈം റണ്ണിങ് ലാമ്പാണ് പുറത്തെ പ്രധാന പുതുമ. മുന്‍ പിന്‍ ബമ്പറുകളിലും ചില്ലറ മാറ്റമുണ്ട്.
കറുപ്പ് ഗ്രില്‍, കറുപ്പ് മോള്‍ഡഡ് ഹെഡ്‌ലാംപ്, 16 ഇഞ്ച് ബ്ലാക്ക് അലോയ് വീല്‍, കറുപ്പ് മിറര്‍ കവര്‍, കറുപ്പ് ഫോഗ് ലാംപ് ബെസല്‍, കറുപ്പ് റൂഫ് റെയില്‍, റൂഫ് ക്രോസ് ബാര്‍ തുടങ്ങി ഓള്‍ ബ്ലാക്ക് എക്സ്റ്റീരിയറാണ് സിഗ്‌നേച്ചര്‍ എഡീഷന്റെ പ്രധാന സവിശേഷത.
ഉള്ളില്‍ ആറ് എയര്‍ബാഗ്, ആപ് ലിങ്ക് സഹിതം സിങ്ക് എന്നിവയുമുണ്ട്. സാങ്കേതിക വിഭാഗത്തില്‍ മാറ്റമൊന്നുമില്ലാതെയാണ് സിഗ്‌നേച്ചര്‍ എഡീഷന്‍ എത്തുന്നത്. അതേസമയം ട്രാന്‍സ്മിഷന്‍ സാധ്യതകളായി അഞ്ചു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഇരട്ട ക്ലച് പവര്‍ ഷിഫ്റ്റ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുകളുണ്ട്.