മികവാര്‍ന്ന സവിശേഷതകളുമായി ഫോര്‍ഡ് ഇക്കോ സ്‌പോര്‍ടിന്റെ പെട്രോള്‍ പതിപ്പ്; വില 10.47 ലക്ഷം രൂപ
Ford
മികവാര്‍ന്ന സവിശേഷതകളുമായി ഫോര്‍ഡ് ഇക്കോ സ്‌പോര്‍ടിന്റെ പെട്രോള്‍ പതിപ്പ്; വില 10.47 ലക്ഷം രൂപ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th March 2018, 8:57 pm

ന്യൂദല്‍ഹി: തങ്ങളുടെ വാഹനങ്ങള്‍ ജനപ്രിയമാക്കാനായി ചെയ്യാവുന്നതെല്ലാം ചെയ്യുന്ന അമേരിക്കന്‍ വാഹന നിര്‍മ്മാണ കമ്പനിയാണ് ഫോര്‍ഡ്. ഇപ്പോള്‍ തങ്ങളുടെ ജനപ്രിയ മോഡലായ ഇക്കോ സ്‌പോര്‍ടിന്റെ പുതിയ പെട്രോള്‍ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ഫോര്‍ഡ് ഇന്ത്യ.

ടൈറ്റാനിയം പ്ലസ് പെട്രോള്‍ പതിപ്പ് മാനുവല്‍ ട്രാന്‍സ്മിഷനോടു കൂടിയാണ് പുതിയ പതിപ്പ്. മികവാര്‍ന്ന ഫീച്ചറുകളുമായി എത്തുന്ന പുതിയ ഇക്കോ സ്‌പോര്‍ടിന് വില 10.47 ലക്ഷം രൂപയാണ്.

എല്‍.ഇ.ഡി ഡേ ടൈം റണ്ണിങ് ലൈറ്റോടു കൂടിയ പ്രൊജക്ടര്‍ ഹെഡ്‌ലാംപ്, 17 ഇഞ്ച് അലോയ് വീലുകള്‍, റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ, ക്രൂയിസ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (എ.ബി.എസ്), ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇ.ബി.ഡി), ഐ.എസ്.ഒ ഫിക്‌സ് ആങ്കറുകള്‍ എന്നിവയാണ് പുതിയ ഇക്കോ സ്‌പോര്‍ടില്‍ ഫോര്‍ഡ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൂടാതെ ആപ്പിള്‍ കാര്‍ പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും കണക്ട് ചെയ്യാന്‍ കഴിയുന്നതും വോയിസ് കമാന്‍ഡ് ഉള്ളതുമായ ഫോര്‍ഡിന്റെ സിങ്ക് 3 ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ഇക്കോ സ്‌പോര്‍ടിലുണ്ട്. 6,500 ആര്‍.പി.എമ്മില്‍ 123 പി.എസ് പവര്‍ ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡ്രാഗണ്‍ എഞ്ചിനാണ് കാറിന് കരുത്തേകുന്നത്. 4,500 ആര്‍.പി.എമ്മില്‍ പരമാവധി 150 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കാണ് എഞ്ചിനില്‍ ഉണ്ടാകുക.


Also Read: അമേരിക്കയെ നടുക്കി വീണ്ടും സ്‌കൂള്‍ വെടിവെപ്പ്; മെരിലാന്‍ഡില്‍ ഉണ്ടായ വെടിവെപ്പില്‍ മൂന്നു പേര്‍ക്ക് പരുക്ക് (വീഡിയോ)


ആറു സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണ് ടൈറ്റാനിയം പ്ലസ് വാരിയന്റില്‍ ലഭ്യമാക്കിയിരിക്കുന്നത്. നേരത്തേ ഈ മോഡല്‍ ആറു സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയറില്‍ മാത്രമാണ് ലഭ്യമായിരുന്നത്. മാരുതി സുസുക്കി വിറ്റാര ബ്രെസ, ടാറ്റ നെക്‌സണ്‍ എന്നീ മോഡലുകളോടാണ് ഫോര്‍ഡ് ഇക്കോ സ്‌പോര്‍ട് മത്സരിക്കുക.

വീഡിയോ: