| Sunday, 11th April 2021, 10:06 am

വെടിയുതിര്‍ത്തത് ആത്മരക്ഷയ്ക്കും ഇ.വി.എം ഉപകരണങ്ങള്‍ സംരക്ഷിക്കാനും; ബംഗാളിലെ വെടിവെയ്പ്പിനെ ന്യായീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നാലാം ഘട്ട വോട്ടെടുപ്പിനിടെ പശ്ചിമ യ വെടിവെയ്പ്പിനെ ന്യായീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അക്രമ സംഭവങ്ങള്‍ക്കിടെ സ്വന്തം ജീവന്‍ രക്ഷിക്കാനും ഇ.വി.എം അടക്കമുള്ള ഉപകരണങ്ങള്‍ സംരക്ഷിക്കാനുമാണ് കേന്ദ്രസേന വെടിയുതിര്‍ത്തതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.

‘ശനിയാഴ്ച്ച പുലര്‍ച്ചെ സിതാല്‍കുച്ചിയിലെ പോളിംഗ് ബൂത്തിന് സമീപം രോഗിയെ സഹായിക്കാന്‍ കേന്ദ്ര സുരക്ഷാ സേന ശ്രമിക്കുന്നതിനിടെ 350 ഓളം വരുന്ന ഗ്രാമീണര്‍ പ്രക്ഷോഭം നടത്തി ബൂത്തിലെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അവരില്‍ ചിലര്‍ ആയുധങ്ങളും വെടിക്കോപ്പുകളും തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആദ്യം ആകാശത്തേക്ക് വെടിയുതിര്‍ത്തുവെങ്കിലും ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാന്‍ സാധിച്ചില്ല,” തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവത്തെ ന്യായീകരിച്ച് പറഞ്ഞു.

ഇ.വി.എമ്മും മറ്റു പോളിംഗ് സാമഗ്രികളും സംരക്ഷിക്കുന്നതിനും ആത്മരക്ഷയ്ക്കുമായി സി.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് വെടിയുതിര്‍ക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പിനിടെ കൂച്ച് ബീഹറിലെ പൊലീസ് സ്റ്റേഷന് സമീപം ഉണ്ടായ ആക്രമണത്തിന് പിന്നാലെയാണ് സായുധ സേന സംഘര്‍ഷത്തിന് നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും ബി.ജെ.പിയെയും വിമര്‍ശിച്ച് തൃണമൂല്‍ രംഗത്തെത്തിയിരുന്നു. അതേസമയം ആക്രമണങ്ങള്‍ക്ക് പിന്നില്‍ തൃണമൂല്‍ ആണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Forces Opened Fire To Save Lives”: Election Commission On Bengal Deaths

We use cookies to give you the best possible experience. Learn more