Advertisement
World Cinema
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന പത്ത് താരങ്ങള്‍; ഇന്ത്യയില്‍ നിന്ന് ഒരാള്‍ മാത്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Aug 12, 08:31 am
Wednesday, 12th August 2020, 2:01 pm

ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതഫലം വാങ്ങുന്ന പത്ത് താരങ്ങളുടെ പട്ടിക ഫോബ്‌സ് മാസിക പുറത്തുവിട്ടു. ഹോളിവുഡ് നടന്‍ വെയിന്‍ ജോണ്‍സണ്‍ ആണ് പട്ടികയില്‍ ഒന്നാമതുള്ളത്. 87.9 ദശലക്ഷം ഡോളറാണ് വെയിന്റെ സമ്പാദ്യം.

ഇന്ത്യയില്‍ നിന്ന് ഒരു താരം മാത്രമാണ് പട്ടികയില്‍ ഉള്ളത്. നടന്‍ അക്ഷയ്കുമാറാണ് പട്ടികയില്‍ ഉള്ളത്. കഴിഞ്ഞ തവണ നാലാം സ്ഥാനം നേടിയിരുന്ന താരം ഇപ്രാവശ്യം ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

48.5 ദശലക്ഷം ഡോളറാണ് അക്ഷയ്‌യുടെ സമ്പാദ്യം. സിനിമയില്‍ നിന്നുള്ള പ്രതിഫലത്തേക്കാള്‍ പരസ്യവരുമാനമാണ് അക്ഷയ്ക്ക് സ്ഥാനം നേടിക്കൊടുത്തതെന്നാണ് ഫോബ്‌സ് പറയുന്നത്.

71.5 ദശലക്ഷം ഡോളര്‍ സമ്പാദ്യവുമായി ഡെഡ്പൂള്‍ താരം റെയാന്‍ റെയ്നോള്‍ഡ്സ് ആണ് പട്ടികയില്‍ രണ്ടാമത് ഉള്ളത്. മാര്‍ക്ക് വെയില്‍ബെര്‍ഗ്, ബെന്‍ അഫ്ലെക്സ്, വിന്‍ ഡീസല്‍ എന്നിവരാണ് തൊട്ട് അടുത്ത സ്ഥാനങ്ങളില്‍ ഉള്ളത്.

ഹാമില്‍ട്ടണ്‍ താരം ലിന്‍-മാനുവേല്‍ മിറാണ്ടാ, വില്‍ സ്മിത്ത്, ആഡം സാന്‍ഡ്ലര്‍, ജാക്കി ചാന്‍ എന്നിവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ബോളിവുഡ് സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് അക്ഷയ് കുമാറാണ്.

അക്ഷയ് കുമാറിന്റെ അവസാനമിറങ്ങിയ ചിത്രങ്ങള്‍ എല്ലാം തന്നെ ബോക്‌സോഫിസില്‍ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Forbes World’s Highest Paid Actors list out