| Sunday, 17th November 2013, 6:45 am

ഫോബ്‌സ് മാസിക വില്‍പനക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]വാഷിങ്ടണ്‍: ലോക മാധ്യമരംഗത്തെ വന്‍ ശക്തിയായ “ഫോബ്‌സ് മാസിക” വില്‍ക്കാന്‍ തീരുമാനിച്ചതായി ഫോബ്‌സ് മീഡിയ ഗ്രൂപ്പ് അറിയിച്ചു.

ഫോബ്‌സ് മാസികയുടെ അവകാശം വില്‍ക്കുന്നതുവഴി കമ്പനിക്ക് 40 കോടിയോളം ഡോളറിന്റെ നേട്ടം കൈവരിക്കാനാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഫോബ്‌സ് മീഡിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മൈക്കല്‍ പെര്‍ലിസ് കമ്പനിയിലെ തന്റെ സ്റ്റാഫിനയച്ച കത്തില്‍ ഫോബ്‌സ് മാസികയുടെ അവകാശം വില്‍ക്കാനായി തീരുമാനിച്ചെന്നും വാങ്ങാന്‍ താത്പര്യമുള്ളവരെ കമ്പനിയുമായി ബന്ധപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

1917ല്‍ ബി.സി. ഫോബ്‌സ് ആണ് മാസികക്ക് ജന്മംനല്‍കിയത്. തുടങ്ങി ലോകത്തെ ഏറ്റവും വലിയ മാധ്യമ ശക്തിയായി ഫോബ്‌സ് മാറുകയായിരുന്നു.

അതേസമയം അമേരിക്കയിലെ പ്രമുഖ മാധ്യമസ്ഥാപനമായ ടൈംസ് ഇന്‍കോര്‍പറേറ്റഡ് ഫോബ്‌സിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ പണക്കാരുടെ പട്ടിക വര്‍ഷം തോറും പ്രസിദ്ധീകരിച്ചുവന്നിരുന്ന മാസിക കൂടിയായിരുന്നു ഫോബ്‌സ്.

We use cookies to give you the best possible experience. Learn more