| Thursday, 9th June 2016, 4:58 pm

ക്രിസ്റ്റ്യാനോ ഏറ്റവും സമ്പന്നന്‍; മെസ്സി രണ്ടാമത്

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഫോബ്‌സ് മാഗസിന്‍ പുറത്തിറക്കിയ ലോകത്തെ ഏറ്റവും സമ്പന്നരായ 100 കായിക താരങ്ങളുടെ പട്ടികയില്‍ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒന്നാമത്. ബാര്‍സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ പിന്തള്ളിയാണ് റൊണാള്‍ഡോ ഒന്നാം സ്ഥാനത്തെത്തിയത്.

88 മില്യണ്‍ ഡോളറാണ് റൊണാള്‍ഡോയുടെ വാര്‍ഷിക വരുമാനം. ഇതില്‍ 56 മില്യണ്‍ ഡോളര്‍ മാസവരുമാനവും 32 മില്യണ്‍ ഡോളര്‍ പരസ്യവരുമാനവുമാണ് താരത്തിന് ലഭിക്കുന്നത്. നൈക്കുമായി 13 മില്യണ്‍ ഡോളറിന്റെ കാരാറില്‍ കൂടി റൊണാള്‍ഡോ ഒപ്പിട്ടതോടെ താരത്തിന്റെ വരുമാനം ഇനിയും ഉയരും.

അതെസമയം മെസ്സിയുടെ വാര്‍ഷിക വരുമാനം 81.4 മില്യണ്‍ ഡോളറാണ്. 28 മില്യണ്‍ ഡോളറാണ് മെസ്സിയുടെ പരസ്യവരുമാനം.
ബാസ്‌ക്കറ്റ് ബോള്‍ താരം ലബ്രോണ്‍ ജെയിംസ് ( 77.2 മില്യണ്‍ ഡോളര്‍) മൂന്നാമതും ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡര്‍ (67.8 മില്യണ്‍ ഡോളര്‍) നാലാമതുമായി ഫോബ്‌സ് പട്ടികയില്‍ ഇടംപിടിച്ചു. മറ്റൊരു ബാസ്‌ക്കറ്റ് ബോള്‍ താരം കെവിന്‍ ഡ്യുറഡ് (56.2 മില്യണ്‍ ഡോളര്‍) ആണ് സമ്പന്നരായ കായിക താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തിയത്.

അതെസമയം ഫോബ്‌സിന്റെ നൂറ് സമ്പന്ന കായിക താരങ്ങളുടെ പട്ടികയില്‍ ക്രിക്കറ്റ് ലോകത്ത് നിന്നും ഒരാള്‍ പോലുമില്ല. നൊവാക് ദ്യോക്കോവിച്ച് (ടെന്നീസ്) കാം ന്യൂട്ടണ്‍(എന്‍.എഫ്.എല്‍) പില്‍ മിക്കല്‍സണ്‍ (ഗോള്‍ഫ്) ജോര്‍ദാന്‍ സ്പിച്ച് (ഗോള്‍ഫ്) കേബെ ബ്രയാന്‍ഡ് (ബാസ്‌ക്കറ്റ് ബോള്‍) എന്നിവരാണ് ആദ്യ പത്തില്‍ ഇടംപിടിച്ച മറ്റ് കായിര താരങ്ങള്‍.

ബാര്‍സയുടെ ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ 21ാം സ്ഥനത്തും ജമൈക്കയുടെ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ട് 32-ാം സ്ഥാനത്തും ഫോബ്‌സ് പട്ടികയില്‍ ഇടം പിടിച്ചു.

We use cookies to give you the best possible experience. Learn more