കറന്‍സി രഹിത ഭ്രാന്തിന്റെ ഏറ്റവും തീവ്രവും വിനാശകരവുമായി ഉദാഹരണമാണ് ഇന്ത്യ. ഇത് സര്‍ക്കാറുകളെയും സാമ്പത്തിക ശാസ്ത്ര വ്യവഹാരത്തെയും തുടച്ചുനീക്കും. ഇന്ത്യ ചൂണ്ടിക്കാണിച്ച കാര്യകാരണങ്ങള്‍ നിരത്തി രാജ്യങ്ങള്‍ ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ നിരോധിക്കുന്നതിലേകക്കു നീങ്ങുകയാണ്. പക്ഷെ എന്താണ് ഇതിന്റെ യാഥാര്‍ത്ഥ്യം എന്നതുസംബന്ധിച്ച് ഇവിടെയൊരു തെറ്റിദ്ധാരണയുണ്ട്. സത്യത്തില്‍ ഇത് നിങ്ങളുടെ സ്വകാര്യതയെ ആക്രമിക്കലും നിങ്ങളുടെ ജീവിതത്തിലേക്ക് സര്‍ക്കാര്‍ കൂടുതല്‍ പിടിമുറുക്കുകയും ചെയ്യലുമാണ്.
നവംബറിലെ ഭാരതസര്‍ക്കാറിന്റെ അഭൂതപൂര്‍വ്വമായ നടപടി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയും ദരിദ്രരായ ജനലക്ഷങ്ങളെയും കൂടുതല്‍ ദരിദ്രരാക്കുമെന്നും മാത്രമല്ല തൊഴിലില്ലായ്മ വര്‍ധിപ്പിക്കുകയും ചെയ്യും. കറന്‍സിയുടെ 85% വും യാതൊരു മുന്നറിയിപ്പുമില്ലാതെ ഇന്ത്യ പൊടുന്നനെ നിരോധിച്ചു. അതോടെ രാജ്യത്തിന്റെ പണത്തില്‍ ഭൂരിപക്ഷവും നിയമസാധുതയില്ലാത്തതായി മാറി. ഞെട്ടിപ്പോയ ജനങ്ങള്‍ക്ക് ബാങ്കുകളില്‍ പോയി പുതിയ നോട്ടുകള്‍ മാറിയെടുക്കാന്‍ കുറച്ച് ആഴ്ചകള്‍ മാത്രമാണ് അനുവദിച്ചത്.
സര്‍ക്കാര്‍ ആവശ്യത്തിന് പുതിയ നോട്ടുകള്‍ പ്രിന്റുചെയ്യാതെയാണ് ഇത്തരമൊരു തീരുമാനം നടപ്പിലാക്കിയത് എന്ന വസ്തുത സാമ്പത്തിക അസ്വാസ്ഥ്യത്തിന് ആക്കം കൂട്ടി. പുതിയ നോട്ടുകളുടെ വലുപ്പം പഴയതില്‍ നിന്നും വ്യത്യസ്തമായിരുന്നു എന്നത് എ.ടി.എമ്മുകളിലും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.
ഇന്ത്യ ഒരു ഹൈടെക്ക് പവര്‍ഹൗസാണെങ്കിലും ഇവിടെ ലക്ഷക്കണക്കിനാളുകള്‍ കടുത്ത ദാരിദ്ര്യത്തിലാണ് കഴിയുന്നത്. നഗരങ്ങളില്‍ ജീവിക്കുന്ന പല തൊഴിലാളികള്‍ക്കും അവരുടെ ബിസിനസ് പൂട്ടിപ്പോയതിനാല്‍ നാട്ടിലേക്കു തിരിച്ചുപോകേണ്ടി വന്നു. ശമ്പളം കൊടുക്കാന്‍ പണം ലഭിക്കാത്തതിനാല്‍ ആയിരക്കണക്കിന് കമ്പനികള്‍ ശമ്പളം നല്‍കാന്‍ ബുദ്ധിമുട്ടുനേരിടുകയാണ്. റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റ് തകര്‍ന്നടിഞ്ഞു.
Must Read:മോദിയ്ക്ക് കോഴ നല്‍കിയെന്ന രേഖകളുടെ ആധികാരികത ശരിവെച്ച് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്
ഇന്ത്യയുടെ സാമ്പത്തികരംഗം പ്രധാനമായും പണത്തെ ആശ്രയിച്ചിരിക്കുന്നതാണ്. കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും കാരണം അതില്‍ ഭൂരിപക്ഷവും അനധികൃതമായി പ്രവര്‍ത്തിക്കുന്നവയാണ്. ചുവപ്പുനാട, അലസത, അഴിമതി എന്നിവയാല്‍ സര്‍ക്കാറിന്റെ ഉദ്യോഗസ്ഥവൃന്തം കുപ്രസിദ്ധമായതിനാല്‍ സാമര്‍ത്ഥ്യത്തിലൂടെ പണമുണ്ടാക്കുക എന്ന അവസ്ഥ സ്വീകരിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
ഡൂയിങ് ബിസിനസ് എന്ന ലോക ബാങ്കിന്റെ വാര്‍ഷിക സര്‍വ്വേയില്‍ 190 രാജ്യങ്ങളെ ബിസിനസ് നടത്തിക്കൊണ്ടുപോകാനുള്ളബുദ്ധിമുട്ടുകള്‍ അനുസരിച്ച് റാങ്ക് ചെയ്തിരുന്നു. നിര്‍മാണ പെര്‍മിറ്റുകളും വൈദ്യുതി സൗകര്യങ്ങളും ഉറപ്പാക്കി നിയമാനുസൃതമായി ബിസിനസ് ആരംഭിക്കാനുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് റാങ്കിട്ടത്. ഇതില്‍ ഈ മേഖലയില്‍ ഏറ്റവും മോശം റാങ്കാണ് ഇന്ത്യയ്ക്കുള്ളത്.
രാജ്യത്തെ ജനസംഖ്യാവര്‍ധനവിനെ നേരിടാന്‍ 1970ല്‍ കൊണ്ടുവന്ന നിര്‍ബന്ധിത വന്ധ്യംകരണ പദ്ധതിക്ക് കുറച്ചു ആയുസേ ഉണ്ടായിരുന്നുള്ളൂ. അതിനുശേഷം അത്രയും അധാര്‍മ്മികമായ ഒരു പദ്ധതിയില്‍ സര്‍ക്കാര്‍ ഏര്‍പ്പെട്ടിരുന്നില്ല. നോട്ടുനിരോധനം കൊണ്ട് അഴിമതിയും നികുതി വെട്ടിപ്പും തടയാമെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. നിയവിരുദ്ധ കറന്‍സി വര്‍ധിക്കുന്നതും ക്രൈമുകളും തീവ്രവാദ പ്രവര്‍ത്ഥനങ്ങളും തുടച്ചുമാറ്റി ഇന്ത്യയെ ഡിജിറ്റൈസ്ഡ് ക്രഡിറ്റ് സിസ്റ്റത്തിലേക്കു പോകാന്‍ ഇതു സഹായിക്കുമെന്നും ഇവര്‍ അവകാശപ്പെടുന്നു.
നമ്മള്‍ മനുഷ്യര്‍ ഈ പ്രപഞ്ചത്തില്‍ അലയാന്‍ തുടങ്ങിയശേഷം മനുഷ്യന്റെ പ്രകൃതം മാറിയിട്ടില്ല. തെറ്റായകാര്യങ്ങള്‍ ചെയ്യാന്‍ ജനങ്ങള്‍ എല്ലായ്‌പ്പോഴും പഴുതി കണ്ടെത്തിക്കൊണ്ടിരിക്കും. നോട്ടുമാറിയതുകൊണ്ട് തീവ്രവാദികള്‍ തെറ്റുകളൊക്കെ നിര്‍ത്തി നന്നാവാന്‍ പോകുന്നില്ല.
സ്വതന്ത്ര മാര്‍ക്കറ്റുകള്‍ അനുവദിക്കുകയാണെങ്കില്‍ കാലം മെത്തുമ്പോള്‍ ഡിജിറ്റൈസേഷനും സ്വാഭാവികമായി സംഭവിക്കും. നികുതി വെട്ടിപ്പ് ഫഌറ്റ് ടാക്‌സ്, ചെറിയ, നിസാരമായ കുറഞ്ഞ നിരക്കിലുള്ള ടാക്‌സ് സിസ്റ്റം കൊണ്ടുവരുന്നതിലൂടെ തടയാം. നിയമപരമായി ബിസിനസ് ചെയ്യാനുള്ള വ്യവസ്ഥകള്‍ ലഭിതമാക്കുകയും ചെയ്യാം.
കറന്‍സി രഹിത ഭ്രാന്തിന്റെ ഏറ്റവും തീവ്രവും വിനാശകരവുമായി ഉദാഹരണമാണ് ഇന്ത്യ. ഇത് സര്‍ക്കാറുകളെയും സാമ്പത്തിക ശാസ്ത്ര വ്യവഹാരത്തെയും തുടച്ചുനീക്കും. ഇന്ത്യ ചൂണ്ടിക്കാണിച്ച കാര്യകാരണങ്ങള്‍ നിരത്തി രാജ്യങ്ങള്‍ ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ നിരോധിക്കുന്നതിലേകക്കു നീങ്ങുകയാണ്. പക്ഷെ എന്താണ് ഇതിന്റെ യാഥാര്‍ത്ഥ്യം എന്നതുസംബന്ധിച്ച് ഇവിടെയൊരു തെറ്റിദ്ധാരണയുണ്ട്. സത്യത്തില്‍ ഇത് നിങ്ങളുടെ സ്വകാര്യതയെ ആക്രമിക്കലും നിങ്ങളുടെ ജീവിതത്തിലേക്ക് സര്‍ക്കാര്‍ കൂടുതല്‍ പിടിമുറുക്കുകയും ചെയ്യലുമാണ്.
ഇന്ത്യയുടെ ഈ പ്രവൃത്തി അടിവരയിടുന്നത് മറ്റൊരു അധാര്‍മ്മികതയാണ്. യഥാര്‍ത്ഥ ലോകത്തില്‍ എന്താണ് ജനത ഉല്പാദിപ്പിക്കുന്നത് എന്നതിനെ പണം പ്രതിനിധീകരിക്കുന്നു. ഉല്പന്നത്തിനും സേവനത്തിനുമുള്ള അവകാശവാദമാണത്. നമുക്ക് കിട്ടുന്ന ടിക്കറ്റ് ഒരുപരിപാടിക്കുള്ള സീറ്റിന് അവകാശവാദമുന്നയിക്കാനുള്ള അവസരം തരുന്നതുപോലെ.
വിഭവങ്ങള്‍ സര്‍ക്കാര്‍ സൃഷ്ടിക്കുന്നില്ല,. ജനങ്ങളാണ് സൃഷ്ടിക്കുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഒരു ഞെട്ടിക്കുന്ന നീക്കത്തിലൂടെ യാതൊരു മുന്നറിയിപ്പുമില്ലാതെ ജനങ്ങളുടെ സ്വത്ത് കൊള്ളയടിക്കുകയാണ് ഇന്ത്യ ചെയ്തിരിക്കുന്നത്.