ജീത്തു ജോസഫ് – മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 ഒ.ടി.ടിയില്‍ റിലീസ് ചെയ്ത് വലിയ വിജയം നേടിയ മലയാള ചിത്രമാണ്. കൊവിഡിനെ തുടര്‍ന്ന് തിയേറ്ററുകള്‍ മാസങ്ങളോളം അടച്ചു പൂട്ടി കിടന്നതിനെ തുടര്‍ന്നായിരുന്നു ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്.
ചിത്രം റെക്കോഡ് തുകയ്ക്കാണ് ആമസോണ്‍ വാങ്ങിയതെന്ന് തുടക്കം മുതല്‍ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരാരും തന്നെ ഈ തുകയുടെ വിവരങ്ങള്‍ പുറത്തു പറഞ്ഞിരുന്നില്ല.
ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും പങ്കുവെയ്ക്കുകയും സര്‍വേകള്‍ നടത്തുകയും ചെയ്യുന്ന ഗ്ലോബല്‍ ഒ.ടി.ടി എന്ന പേജ് ഈ തുകയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. 30 കോടിയ്ക്കാണ് ആമസോണ്‍ പ്രൈം ദൃശ്യം 2 വാങ്ങിയതെന്നും ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതിനാല്‍ ആമസോണ്‍ നല്ല സന്തോഷത്തിലാണെന്നുമാണ് ഗ്ലോബല്‍ ഒ.ടി.ടി ട്വീറ്റ് ചെയ്തത്.
ഫെബ്രുവരി 18നാണ് ആമസോണ്‍ പ്രൈമില്‍ ഇന്ത്യയില്‍ ചിത്രം റിലീസായത്. മോഹന്‍ലാല്‍, മീന, എസ്തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തിയ പുതിയ താരങ്ങള്‍.
2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക