Pour l”amour de Dieu (For the love of God) from Krishna Chandran A. Nair on Vimeo.
മഴയ്ക്ക് വേണ്ടി കാത്തിരിക്കുന്ന പാവപ്പെട്ട കര്‍ഷകന്‍. അതിനായി ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനായി അവന്‍ തീരുമാനിക്കുന്നു. അമ്പലത്തില്‍ ചെന്ന് തനിക്കാവുന്ന ഒരു തുക ഭണ്ഡാരത്തിലിട്ട് പ്രാര്‍ത്ഥിക്കാന്‍ അവന്‍ തീരുമാനിക്കുന്നു. അവന്‍ മാത്രമല്ല അമ്പലത്തില്‍ ഉണ്ടായിരുന്നത് അവനെ പോലെ നിരവധി സാധാരണക്കാര്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ നിലവിളിച്ചു പറയുന്നുണ്ട് അവിടെ. ഈ പ്രാര്‍ത്ഥനകള്‍ ശരിക്കും ദൈവം കേള്‍ക്കുന്നുണ്ടോ? ഭണ്ഡാരത്തിലിടുന്ന ഈ നേര്‍ച്ച നാണയങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നത്? അതാണ് ഈ അനിമേഷന്‍ ചിത്രത്തിന്റെ ആശയം.
ഫ്രാന്‍സിലെ ലാ പോഡ്രിയര്‍( la Poudriere) എന്ന ആനിമേഷന്‍ സ്‌കൂളില്‍ ഒരു പ്രൊജക്റ്റിനു വേണ്ടി അനിമേഷന്‍ ഫിലിം ഡയറക്ഷന്‍ വിദ്യാര്‍ത്ഥിയായ കൃഷ്ണ ചന്ദ്രന്‍ എ. നായര്‍ എന്ന മലയാളി തയ്യാറാക്കിയ Pour l”amour de Dieu (For the love of God) എന്ന ഹ്രസ്വ അനിമേഷന്‍ ചിത്രമാണ് ഇത്. പാവപ്പെട്ട ജനങ്ങളെ ചൂഷണം ചെയ്യുന്ന മത രാഷ്ട്രീയ സാമൂഹിക വ്യവസ്ഥിതികളെ കളിയാക്കുന്ന ഈ ചിത്രം രണ്ട് മാസം കൊണ്ടാണ് കൃഷ്ണചന്ദ്രന്‍ തയ്യാറാക്കിയത്. അതേസമയം ഒരു മത വികാരത്തെയും വേദനിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടല്ല ഈ ചിത്രം ഒരുക്കിയതെന്നും കൃഷ്ണ ചന്ദ്രന്‍പറയുന്നു.