ശ്രീനഗര്‍: ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡിന്റെ നേതൃസ്ഥാനത്തേക്ക് ബി.ജെ.പി നേതാവിനെ തെരഞ്ഞെടുത്തു.
ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡിന്റെ ചരിത്രത്തിലാധ്യമായാണ് വഖഫ് ബോര്‍ഡിന്റെ തലപ്പത്തേക്ക് ബി.ജെ.പി പ്രതിനിധി എത്തുന്നത്.
ബി.ജെ.പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് മെമ്പറായ ഡോ. ധരക്ഷന്‍ അന്‍ഡ്രാബിയെയാണ് വഖഫ് ബോര്‍ഡ് ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിത കൂടിയാണ് ഇവര്‍.
With the blessings of H’ble Shri @narendramodi Ji, H’ble Shri @naqvimukhtar Ji, H’ble Shri @manojsinha_ Ji, I was today elected as Chairperson of J&K #WaqfBoard.Thank you my H’ble colleagues in the Board #DrGNHaleem Ji, #SuhailKazmi Ji, #SyedMohammadHussain Ji & Mr #NawabDin Ji. pic.twitter.com/zHG4UHYYiO
— Dr Darakhshan Andrabi (@drdarakhshan) March 16, 2022
മതസ്ഥാപനങ്ങളുടെ നിര്‍മാണവും നടത്തിപ്പും മാത്രമായിരിക്കില്ല ബോര്‍ഡിന്റെ പ്രധാന ഉത്തരവാദിത്തമെന്ന് ധരക്ഷന്‍ അന്‍ഡ്രാബി പ്രതികരിച്ചു.
”സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍, ആശുപത്രികള്‍ എന്നിവ നിര്‍മിക്കുന്നതിനും പ്രാധാന്യം നല്‍കും. നാരായണാ ഹോസ്പിറ്റല്‍, ശ്രീ മാതാ വൈഷ്‌ണോ ദേവീ സര്‍വകലാശാല എന്നിവ മാതൃകയാക്കാവുന്നതാണ്.