| Sunday, 5th January 2020, 10:58 am

പലവിഭാഗത്തില്‍പെട്ടവര്‍ സാഹോദര്യത്തോടെ കഴിയുന്ന ഇന്ത്യയെന്ന സല്‍പേര് നഷ്ടപ്പെടാന്‍ പാടില്ല; വിമര്‍ശിക്കാനുള്ള സ്വതന്ത്ര്യം നഷ്ടപ്പെടുന്നതില്‍ ആധിയുണ്ടെന്നും ഇന്ദ്രന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പലവിഭാഗത്തില്‍പെട്ടവര്‍ സാഹോദര്യത്തോടെ കഴിയുന്ന ഇന്ത്യയെന്ന സല്‍പേര് നഷ്ടപ്പെടാന്‍ പാടില്ലെന്ന് നടന്‍ ഇന്ദ്രന്‍സ്. മനോരമ ന്യൂസിന്റെ ന്യൂസ് മേക്കര്‍ പുരസ്‌ക്കാരത്തിനോട് അനുബന്ധിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

മറ്റ് രാജ്യത്ത് ഒക്കെ പോകുമ്പോള്‍ മറ്റുള്ളവര്‍ നമ്മുടെ രാജ്യത്തിനെ കുറിച്ചൊക്കെ അസൂയയോടെ പറയുന്ന പരസ്പര സാഹോദ്യരവും ഒക്കെയുള്ളതിന്‍ സല്‍പ്പേര് നഷ്ടപ്പെടാന്‍ പാടില്ല.

രാഷ്ട്രീയനേതാക്കളെ വിമര്‍ശിക്കാനും പരിഹസിക്കാനുമുള്ള സ്വാതന്ത്ര്യം രാജ്യത്തെല്ലായിടത്തും ഇല്ലാത്തതില്‍ ആധിയുണ്ടെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ വര്‍ഷത്തെ നേട്ടങ്ങളാണ് ഇന്ദ്രന്‍സിനെ ന്യുസ് മേക്കര്‍ പുരസ്‌ക്കാരത്തിന്റെ അവസാനഘട്ടത്തിലേക്ക് തെരഞ്ഞെടുത്തത്. വെയില്‍ മരങ്ങള്‍ എന്ന ഡോ ബിജുവിന്റെ ചിത്രത്തിലെ അഭിനയത്തിന് നടന്‍ ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. സിംഗപ്പൂരില്‍ നടന്ന സൗത്ത് എഷ്യന്‍ ഫിലിം ഫെസ്റ്റിവലിലാണ് മികച്ച നടനുള്ള പുരസ്‌ക്കാരത്തിന് ഇന്ദ്രന്‍സ് അര്‍ഹനായത്.

ഷാങ്ഹായി ചലച്ചിത്രമേളയ്ക്ക് ശേഷം ചിത്രത്തിന് ലഭിക്കുന്ന അന്താരാഷ്ട്ര പുരസ്‌കാരമാണിത്. കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കഥ പറയുന്ന വെയില്‍മരങ്ങള്‍ക്ക് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് അവാര്‍ഡാണ് ലഭിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മണ്‍റോ തുരുത്ത്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെ വിവിധ കാലാവസ്ഥകളില്‍ ഒന്നര വര്‍ഷം കൊണ്ടാണ് വെയില്‍മരങ്ങള്‍ ചിത്രീകരിച്ചത്. ഇന്ദ്രന്‍സ്, സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്‍ധന്‍,അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ്, എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്

എം.ജെ രാധാകൃഷ്ണനാണ് വെയില്‍മരങ്ങളുടെ ക്യാമറയ്ക്ക് പിന്നില്‍. ബിജിബാലാണ് സംഗീതം.

DoolNews Video

We use cookies to give you the best possible experience. Learn more