| Monday, 18th February 2019, 12:41 pm

ഒരു തീവ്രവാദിയെ ഇല്ലായ്മ ചെയ്യുമ്പോള്‍ വിദ്യാസമ്പന്നരില്‍ നിന്നും കൂടുതല്‍ തീവ്രവാദികള്‍ ഉണ്ടാവുകയാണ്; പുല്‍വാല നയപരമായ വീഴ്ചയെന്നും ജമ്മുകശ്മീര്‍ മുന്‍ മധ്യസ്ഥന്‍ വജാഹത് ഹബീബുള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 40 സി.ആര്‍.പി.എഫ് സൈനികരുടെ ജീവനെടുത്ത പുല്‍വാല ഭീകരാക്രമണത്തെ “നയപരമായ വീഴ്ച” എന്നു വിശേഷിപ്പിച്ച് ജമ്മുകശ്മീര്‍ മുന്‍ മധ്യസ്ഥന്‍ വജാഹത് ഹബീബുള്ള. ഇത്തരം പരാജയങ്ങള്‍ നയങ്ങള്‍ രൂപപ്പെടുത്തിയവര്‍ക്കുള്ള പരീക്ഷകളാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായിരുന്നു ഹബീബുള്ള.

” രാജ്യത്തെ രണ്ട് സുപ്രധാന സമുദായങ്ങള്‍ക്കിടയിലുള്ള ധ്രുവീകരണം കുറേക്കൂടി ആഴത്തിലാവും. അത് ജമ്മുകശ്മീരില്‍ വര്‍ഗീയ സംഘര്‍ഷത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. ഇപ്പോള്‍ നമ്മള്‍ കാണുന്നതുപോലെ.” അദ്ദേഹം പറഞ്ഞു. ന്യൂസ് 18 നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” സുരക്ഷാ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ സഹോദരന്‍ കൊല്ലപ്പെട്ടതിനുശേഷമാണ് ബുര്‍ഹാന്‍ വാനിയെന്ന മിടുക്കനായിരുന്ന വിദ്യാര്‍ഥി തീവ്രവാദത്തിലേക്കു പോയത്. ബുര്‍ഹാന്‍ വാനിയുടെ കൊലയ്ക്കുശേഷം മേഖലയില്‍ നടന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി സ്ഥിതി കൂടുതല്‍ വഷളാക്കി. തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവരുടെ എണ്ണം കൂടി. ഓരോ തീവ്രവാദി ഇല്ലായ്മ ചെയ്യപ്പെടുമ്പോഴും നമ്മള്‍ വിദ്യാസമ്പന്നരില്‍ നിന്നും കൂടുതല്‍ തീവ്രവാദികളെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also read:അഭിമന്യുവിന്റെ ജീവനെ ഹൃദയത്തോളം മാനിച്ച സി.പി.ഐ.എം രണ്ട് ജീവനെ, ഇത്രയേറെ വില കുറച്ചു കാണുന്നത് എങ്ങനെയാണ്?

സദ്ഭാവന പോലുള്ള സൈനിക പരിപാടികളിലേക്ക് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ” ആ രീതിയില്‍ നമ്മള്‍ മുന്നോട്ടുപോകുന്നില്ലെങ്കില്‍ കശ്മീരിന്റെ ഭാവി പ്രത്യേകിച്ച് രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായുള്ള ബന്ധം അത് കൂടുതല്‍ വഷളാവും.” ഹബീബുള്ള പറഞ്ഞു.

We use cookies to give you the best possible experience. Learn more