വളരെ വേദന തോന്നുന്നു, ദല്‍ഹിയില്‍ നിന്നും ഇത്തരത്തില്‍ ഒരനുഭവം ഉണ്ടായപ്പോള്‍. പലവിധത്തിലുള്ള വിവേചനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. മുസ്‌ലീം, സ്ത്രീ, കാഴ്ച ശക്തിഇല്ലാത്തവള്‍ എന്നീ നിലയിലൊക്കെ. ദല്‍ഹിയില്‍ ഇത്തരത്തില്‍ സംഭവിക്കുമ്പോള്‍ നിരാശയാണ് തോന്നുന്നത്. വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നത്. ഇതാണോ കെജ്‌രിവാള്‍ സ്വപ്നം കാണുന്ന ദല്‍ഹി?” റീം ഷംസുദ്ദീന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഷഫീക്ക് എച്ച്
ന്യൂദല്‍ഹി: റീം ഷംസുദ്ദീന്‍ ഇപ്പോള്‍ ഒരു നിവേദനം തയ്യാറാക്കിയിരിക്കുകയാണ്; ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്. മുസ്‌ലീം മതത്തില്‍ ജനിച്ചു എന്ന കാരണത്താല്‍ റീമിന് ദല്‍ഹിയില്‍ പറഞ്ഞുറപ്പിച്ച വാടകവീട് അവസാനനിമിഷം നഷ്ടമായിരിക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് കാഴ്ചശക്തിയില്ലാത്ത റീം ഷംസുദ്ദീന്‍ കെജ്‌രിവാളിന് നിവേദനം നല്‍കാന്‍ തീരുമാനിച്ചത്. യൂട്യൂബിലൂടെയാണ് റീം ഷംസുദ്ദീന്‍ തന്റെ നിവേദനം തയ്യാറാക്കിയിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. ദല്‍ഹി സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള ഒരു കോളേജില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് പ്രഫസറാണ് റീം ഷംസുദ്ദീന്‍.
ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ നിന്നും പി.എച്ച്.ഡി എടുത്ത അവര്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിക്കാന്‍ ദല്‍ഹിയില്‍ എത്തിയതായിരുന്നു. ബ്രോക്കര്‍ വഴി വീട് അന്വേഷിക്കുകയും കണ്ടെത്തുകയും അഡ്വാന്‍സ് ഉള്‍പ്പെടെ നല്‍കി താമസിക്കാന്‍ പോകുകയുമായിരുന്നു. എന്നാല്‍ അവസാന നിമിഷം റീമിന് വീട്ടുടമസ്ഥ വീടിനല്‍കാതെ അഡ്വാന്‍സ് തുക തിരിച്ചു നല്‍കുകയായിരുന്നു. തങ്ങള്‍ മുസ്‌ലീങ്ങള്‍ക്ക് വീട് നല്‍കില്ല എന്നാണ് വീട്ടുടമസ്ഥ റീമിന് നല്‍കിയ മറുപടി.
“എനിക്ക് ഇതാണവസ്ഥയെങ്കില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന വിവിധ ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നും വരുന്നവരുടെ അവസ്ഥ എന്തായിരിക്കും?” എന്ന് നിവേദനത്തില്‍ കെജ്‌രിവാളിനോട് റീം തുറന്നടിച്ച് ചോദിക്കുന്നു.”
കെജ്‌രിവാളിനോടുള്ള റീം ഷംസുദ്ദീന്റെ നിവേദനം. (മലയാളത്തില്‍ പൂര്‍ണരൂപം താഴെ നല്‍കിയിട്ടുണ്ട്.)
“വളരെ വേദന തോന്നുന്നു, ദല്‍ഹിയില്‍ നിന്നും ഇത്തരത്തില്‍ ഒരനുഭവം ഉണ്ടായപ്പോള്‍. പലവിധത്തിലുള്ള വിവേചനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. മുസ്‌ലീം, സ്ത്രീ, കാഴ്ച ശക്തിഇല്ലാത്തവള്‍ എന്നീ നിലയിലൊക്കെ. ദല്‍ഹിയില്‍ ഇത്തരത്തില്‍ സംഭവിക്കുമ്പോള്‍ നിരാശയാണ് തോന്നുന്നത്. വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നത്. ഇതാണോ കെജ്‌രിവാള്‍ സ്വപ്നം കാണുന്ന ദല്‍ഹി?” റീം ഷംസുദ്ദീന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“ഇത് പുറത്ത് പറയരുതെന്ന് പലരും പറയുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ പറഞ്ഞാല്‍ വിവിധ തലങ്ങളില്‍ എതിര്‍പ്പുകള്‍ വരുമല്ലോ. പക്ഷെ ഇത് അത്ര ചെറിയ കാര്യമാണോ?” റീം ചോദിക്കുന്നു.
“കാഴ്ചശക്തി ഇല്ലാത്ത ഒരാളാണ് എന്ന് പോലും അവര്‍ പരിഗണിച്ചില്ല. ഒരു അന്ധയായ യുവതി തന്റെ ഉമ്മയുമായി തെരുവില്‍ നില്‍ക്കുമ്പോള്‍ അതിനോട് സഹാനുഭൂതിയെങ്കിലും ഉണ്ടാകണ്ടേ?” റീം കൂട്ടിച്ചേര്‍ത്തു.
ദല്‍ഹി മെട്രോപൊളിറ്റനില്‍ മാത്രമല്ല വടക്കേ ഇന്ത്യയില്‍ പലപ്പോഴും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മതന്യൂനപക്ഷങ്ങള്‍ക്ക് താമസിക്കാന്‍ ഇടം പോലും നല്‍കാതിരിക്കുന്ന വിധം ഇന്ത്യ മത-ജാതി വിവേചനങ്ങള്‍ക്കു കീഴിലാണെന്ന് വീണ്ടും ഉറപ്പിക്കുന്നു അന്ധയായ ഈ അസിസ്റ്റന്റ് പ്രഫസറുടെ കഥയും. പ്രതീക്ഷയോടെ ഇന്ത്യ ഉറ്റുനോക്കിയ ദല്‍ഹിയില്‍ ഇതാണ് സ്ഥിതിയെങ്കില്‍ മറ്റ് സംസ്ഥാനങ്ങളുടെ അവസ്ഥയെന്താകും?
സംഭവത്തെ തുടര്‍ന്ന് കെജ്‌രിവാളിന് തുറന്ന നിവേദനം തയ്യാറാക്കുകയായിരുന്നു റീം ഷംസുദ്ദീന്‍. “എനിക്ക് ഇതാണവസ്ഥയെങ്കില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന വിവിധ ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നും വരുന്നവരുടെ അവസ്ഥ എന്തായിരിക്കും?” എന്ന് നിവേദനത്തില്‍ കെജ്‌രിവാളിനോട് റീം തുറന്നടിച്ച് ചോദിക്കുന്നു.
ദല്‍ഹി മെട്രോപൊളിറ്റനില്‍ മാത്രമല്ല വടക്കേ ഇന്ത്യയില്‍ പലപ്പോഴും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മതന്യൂനപക്ഷങ്ങള്‍ക്ക് താമസിക്കാന്‍ ഇടം പോലും നല്‍കാതിരിക്കുന്ന വിധം ഇന്ത്യ മത-ജാതി വിവേചനങ്ങള്‍ക്കു കീഴിലാണെന്ന് വീണ്ടും ഉറപ്പിക്കുന്നു അന്ധയായ ഈ അസിസ്റ്റന്റ് പ്രഫസറുടെ കഥയും. പ്രതീക്ഷയോടെ ഇന്ത്യ ഉറ്റുനോക്കിയ ദല്‍ഹിയില്‍ ഇതാണ് സ്ഥിതിയെങ്കില്‍ മറ്റ് സംസ്ഥാനങ്ങളുടെ അവസ്ഥയെന്താകും?
പലവിധ ആവശ്യങ്ങളുമായി ഇന്ത്യയുടെ വിവിധ ഭാഗത്തു നിന്നും ആളുകള്‍ എത്തിച്ചേരുന്നിടമാണ് രാജ്യത്തിന്റെ തലസ്ഥാനനഗരി. അവിടെ മനുഷ്യത്വം പോലും മരവിപ്പിക്കുന്ന ഇത്തരം സംഭവങ്ങള്‍ ആശങ്കാജനകമായ ഒരു സ്ഥിതിവിശേഷത്തെ കുറിക്കുന്നുണ്ട്. മത-ജാതി-ദേശ-ഭാഷാ ന്യൂനപക്ഷങ്ങളോട് ദല്‍ഹിയില്‍ നിലനില്‍ക്കുന്ന കടുത്ത വിവേചനങ്ങളുടെ ഭാഗമാണ് ഈ സംഭവം.
വിഷയത്തില്‍ പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകയും സി.പി.ഐ.എം.എല്‍ ലിബറേഷന്‍ നേതാവുമായ കവിതാ കൃഷ്ണന്‍ രൂക്ഷമായി പ്രതികരിച്ചു. കെജ്‌രിവാള്‍ സര്‍ക്കാര്‍ ഭൂസ്വാമിമാരെ നിയന്ത്രിക്കണമെന്നും അതിനായി നിയമനിര്‍മാണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
“ദല്‍ഹിയിലെ ശക്തരായ ഭൂസ്വാമിമാരെ നിയന്ത്രിക്കുന്ന വിധം നിയമനിര്‍മാണം നടത്താന്‍ കെജ്‌രിവാളിന് ധൈര്യമുണ്ടോ? അദ്ദേഹത്തിന്റെ സര്‍ക്കാരിന് മുമ്പിലുള്ള ഒരു പരീക്ഷയാണിത്.”
“ഭൂസ്വാമിമാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ദല്‍ഹി സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണം. ഇത് വിദ്യാര്‍ത്ഥികള്‍ നേരത്തെ തന്നെ ഉന്നയിച്ചിട്ടുള്ള ഒരാവശ്യമാണ്. വിവേചനപരമായ വാടക സമ്പ്രദായം ഇല്ലാതാക്കണം. നിയമരൂപീകരണം വിവേചനങ്ങളെ അഭിസംബോധന ചെയ്യുന്ന വിധത്തിലുമാകണം.” കവിത ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു.
“ദല്‍ഹിയിലെ ശക്തരായ ഭൂസ്വാമിമാരെ നിയന്ത്രിക്കുന്ന വിധം നിയമനിര്‍മാണം നടത്താന്‍ കെജ്‌രിവാളിന് ധൈര്യമുണ്ടോ? അദ്ദേഹത്തിന്റെ സര്‍ക്കാരിന് മുമ്പിലുള്ള ഒരു പരീക്ഷയാണിത്. മുണിര്‍കയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ എം.എല്‍.എ ഭൂസ്വാമിമാരില്‍പെട്ട ഒരാളാണ്. കുറച്ചു നാളുകള്‍ക്കു മുമ്പ് ഒരു ഖാപ് പഞ്ചായത്തില്‍ നിന്ന് വടക്കുകിഴക്കന്‍ പ്രദേശത്തു നിന്നുള്ളവരെ ഒഴിപ്പിക്കാന്‍ ആഗ്രഹിച്ച ആളാണ് അദ്ദേഹം. ” കവിതാ കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
റീം ഷംസുദ്ദീന്റെ നിവേദനത്തിന്റെ പൂര്‍ണ രൂപം:
പ്രിയപ്പെട്ട അരവിന്ദ് കെജ്‌രിവാള്‍
ഞാന്‍ റീം ഷംസുദ്ദീന്‍; ദല്‍ഹിയിലെത്തിയ കാഴ്ച ശക്തിയില്ലാത്ത ഒരു 30 വയസ്സുകാരി. ദല്‍ഹി സര്‍വകലാശാലയുടെ അംഗീകരമുള്ള ഒരു കോളേജിലെ അസിസ്റ്റന്റ് പ്രഫസറാണ് ഞാന്‍. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഞാന്‍ ഇവിടെ എത്തിച്ചേര്‍ന്നത്.
താങ്കള്‍ മുഖ്യമന്ത്രിയായപ്പോള്‍ ദല്‍ഹിയില്‍ ഏതൊക്കെ രീതിയിലുള്ള മാറ്റങ്ങളാണ് വരാന്‍ പോകുന്നത്, സംസ്ഥാനത്തെ വിവേചനമടക്കമുമുള്ള ഒട്ടനവധി പ്രശ്‌നങ്ങളെ പാര്‍ട്ടി എങ്ങനെ നേരിടും തുടങ്ങി എ.എ.പിയുടെ വാഗ്ദാനങ്ങള്‍ സംസ്ഥാനത്തൊട്ടാകെ മുഴങ്ങിക്കേട്ടിരുന്നു.
അടുത്തിടെ എനിക്ക് അനുഭവപ്പെട്ട വിവേചനപരമായ ഒരു സംഭവത്തിലേക്ക് ഞാന്‍ താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. കോളേജില്‍ ചേര്‍ന്നപ്പോള്‍ ഞാന്‍ ഒരു ഫ്‌ലാറ്റ് വാടകയ്ക്ക് എടുക്കുകയും അതിന് അഡ്വാന്‍സ് തുക നല്‍കുകയും ചെയ്തിരുന്നു.
ഞാന്‍ ഫ്‌ലാറ്റിലേക്ക് മാറണമെന്ന് കരുതിയ ദിവസം, എന്റെ ലഗേജെല്ലാം എടുത്ത് പുതിയ സ്ഥലത്ത് എത്തി. എന്നാല്‍ വീട്ടുടമ എനിക്ക് താക്കോല്‍ തരാന്‍ തയ്യാറായില്ല. ഒരു മുസ്‌ലീമിന് ഫ്‌ലാറ്റ് നല്‍കില്ലെന്നാണ് അവര്‍ പറഞ്ഞത്. എല്ലാ വിഭാഗം ജനങ്ങളും വസിക്കുന്ന ഒരു മെട്രോപോളിറ്റന്‍ സിറ്റിയില്‍ ഇത് ഞെട്ടിക്കുന്ന ഒരനുഭവമായിരുന്നു.
മലയാളി, ബംഗാളി, ബീഹാറി, മണിപ്പൂരി, കശ്മീരി, കറുത്തവര്‍, വെളുത്തവര്‍, സ്വവര്‍ഗ്ഗാനുരാഗികള്‍, ട്രാന്‍സ്‌ജെന്റേര്‍സ്, കാഴ്ചയില്ലാത്തവര്‍, കേള്‍വിശക്തിയില്ലാത്തവര്‍, വീടില്ലാത്തവര്‍ തുടങ്ങിയവരെയൊക്കെ ഉള്‍ക്കൊള്ളേണ്ടതാണ് താങ്കള്‍ ഭരിക്കുന്ന ദല്‍ഹി എന്നാണ് എന്റെ വിശ്വാസം. ഭിന്നശേഷിയുള്ളവരെയും സാധാരണ ജനങ്ങളെയും ഒരുപോലെ ദല്‍ഹിയില്‍ ഉള്‍ക്കൊള്ളിക്കുമെന്ന് എ.എ.പി ഉറപ്പുതരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
റീം ഷംസുദ്ദീന്‍
ഞാന്‍ എട്ട് വര്‍ഷമായി ഹൈദരാബാദിലായിരുന്നു താമസം. ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് സര്‍വ്വകലാശാലയില്‍ (EFLU) നിന്ന് എം.എയും എംഫിലും പി.എച്ച്.ഡിയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള അനുഭവം ഇതുവരെയും ഉണ്ടായിട്ടില്ല. എനിക്ക് ഇതാണ് അവസ്ഥയെങ്കില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങല്‍ നിന്നുവരുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികളുടെ അവസ്ഥ എന്തായിരിക്കും?
മലയാളി, ബംഗാളി, ബീഹാറി, മണിപ്പൂരി, കശ്മീരി, കറുത്തവര്‍, വെളുത്തവര്‍, സ്വവര്‍ഗ്ഗാനുരാഗികള്‍, ട്രാന്‍സ്‌ജെന്റേര്‍സ്, കാഴ്ചയില്ലാത്തവര്‍, കേള്‍വിശക്തിയില്ലാത്തവര്‍, വീടില്ലാത്തവര്‍ തുടങ്ങിയവരെയൊക്കെ ഉള്‍ക്കൊള്ളേണ്ടതാണ് താങ്കള്‍ ഭരിക്കുന്ന ദല്‍ഹി എന്നാണ് എന്റെ വിശ്വാസം. ഭിന്നശേഷിയുള്ളവരെയും സാധാരണ ജനങ്ങളെയും ഒരുപോലെ ദല്‍ഹിയില്‍ ഉള്‍ക്കൊള്ളിക്കുമെന്ന് എ.എ.പി ഉറപ്പുതരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
ഞങ്ങള്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് ഇത്തരത്തിലുള്ള മനുഷ്യത്വരഹിതവും അപമാനകരവുമായ അനുഭവം ഭാവിയില്‍ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നു.
നന്ദി.
ഏറണാകുളം ആലുവ സ്വദേശിയാണ് റിം ഷംസുദ്ദീന്‍.