സുന്ദരമായ വിരലുകളുടെ ഭംഗി ആകെ പോയ്മറയുന്നത് കാണാം.. ഇനി എന്ത് പോംവഴി എന്നാലോചിച്ച് തല പുകക്കണ്ട. നഖത്തിന് അഴക് പകരാന്‍ സൗന്ദര്യക്കൂട്ടുകളേറെയാണ്.
ദിവസവും പത്ത് മിനിറ്റ് നേരം ഇളം ചൂടുവെള്ളത്തില്‍ കൈകള്‍ മുക്കിവെയ്ക്കുക. നഖങ്ങള്‍ക്ക് തിളക്കം കിട്ടാന്‍ ഉത്തമ മാര്‍ഗമാണിത്.
നഖത്തിലെ കറകള്‍ മായണമെങ്കില്‍ നാരങ്ങ നീരോ വിനാഗിരിയോ കലര്‍ത്തിയ വെള്ളത്തില്‍ നഖം മുക്കി വെച്ച് കോട്ടണ്‍ ഉപയോഗിച്ച് തുടച്ചാല്‍ മാത്രംമതി.
ഒലീവ് ഓയിലും ചെറുനാരങ്ങ നീരും യോജിപ്പിച്ച മിശ്രിതം പുരട്ടുന്നത് നഖങ്ങളുടെ സ്വാഭാവിക നിറം നിലനിര്‍ത്താന്‍ സഹായിക്കും
ഉരുളക്കിഴങ്ങ് നീര് പതിവായി നഖങ്ങളില്‍ പുരട്ടുന്നതും ഗുണം ചെയ്യും.
അമിതമായ നെയില്‍പോളിഷ് ഉപയോഗം മൂലം നഖങ്ങളിലുണ്ടാവുന്ന മഞ്ഞ നിറം മാറാന്‍
നഖങ്ങളുടെ പുറത്ത് ചെറുനാരങ്ങ ഉരസുക.
ഇളം ചൂട് ഒലിവ് എണ്ണയില്‍ നഖങ്ങള്‍ അഞ്ച് മിനിറ്റ് മുക്കി വയ്ക്കുക. നഖം കട്ടിയുള്ളതാവാന്‍ ഇത് ഒന്നിടവിട്ട ദിവസങ്ങളില്‍ ചെയ്യുന്നത് ഗുണം ചെയ്യും.
നഖം പൊട്ടിപോകുന്നത് തടയാന്‍ ഭക്ഷണത്തില്‍ കാല്‍സ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുക.കാരറ്റ്, കാഷ്യുനട്ട് തുടങ്ങിയവ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് നഖങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. കോളിഫഌവര്‍ നീര് നഖത്തില്‍ പുരട്ടുന്നത് ആരോഗ്യം സംരക്ഷിക്കും
ടൂത്ത് പേസ്റ്റ് നഖങ്ങളില്‍ പുരട്ടി ഉണങ്ങിയ ശേഷം കഴുകുന്നത് നഖത്തിന്റെ വെണ്‍മ കൂട്ടും.
ആഴ്ചയിലൊരിക്കലെങ്കിലും പെഡിക്യൂര്‍, മാനിക്യൂര്‍ ഇവ ചെയ്യുന്നത് നഖത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഫലപ്രദമാണ്.
നഖങ്ങള്‍ വെണ്‍മയേറി തിളക്കമുള്ളതായില്ലേ? ഇനി കിടിലന്‍ നെയില്‍ ആര്‍ട് പ്രയോഗിച്ച് നഖത്തെ സ്മാര്‍ട് ആക്കിക്കോളൂ… നിങ്ങളുടെ നഖമാവും താരം!