ദല്‍ഹി: ഇന്ത്യയില്‍ സഞ്ചരിക്കുമ്പോള്‍ കണങ്കാല്‍ പുറത്തു കാണിക്കാതിരിക്കാനും “കുഞ്ഞുടുപ്പുകള്‍” ഒഴിവാക്കാനും എ.ഡി.ബിയുടെ നിര്‍ദേശം.
ഇത് അവഗണിക്കുന്നത് ലൈംഗികാക്രമണത്തിന് കാരണമാവുമെന്നും നോയിഡയില്‍ നടക്കുന്ന എ.ഡി.ബിയുടെ 46ാം വാര്‍ഷിക യോഗത്തിന്റെ ഭാഗമായെത്തുന്ന പ്രതിനിധികള്‍ക്കുള്ള നിര്‍ദേശത്തില്‍ പറയുന്നു.[]
67 രാജ്യങ്ങളില്‍ നിന്നായി നാലായിരത്തോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ദല്‍ഹി, നോയിഡ എന്നിവിടങ്ങളിലെ ഹോട്ടലുകളിലാണ് ഇവരിലേറെ പലര്‍ക്കും താമസ സൗകര്യം ഒരുക്കിയത്.
എ.ഡി.ബി വെബ്‌സൈറ്റിലെ പൊതു വിവര വിഭാഗത്തിലാണ് സന്ദര്‍ശകര്‍ക്കുള്ള നിര്‍ദേശങ്ങളുള്ളത്. വസ്ത്രങ്ങളുടെ കാര്യത്തില്‍ ഇന്ത്യക്കാര്‍ വളരെ യാഥാസ്ഥികരാണെന്നും സ്ത്രീകള്‍ കാലുകള്‍ മറയ്ക്കുന്ന കുലീനമായ വസ്ത്രം ധരിക്കുന്നതാണ് ഉചിതമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.
സ്വവര്‍ഗ പ്രണയികളായ പുരുഷന്‍മാര്‍ക്കായി ഇതില്‍ പ്രത്യേക മുന്നറിയിപ്പുകളുണ്ട്.
ഇന്ത്യയില്‍ വ്യാപകമായി കൈകോര്‍ത്തു നടക്കുന്ന പുരുഷന്‍മാരെ കണ്ട് അവരെല്ലാം സ്വവര്‍ഗ പ്രണയികളൊണെന്ന് കരുതരുതെന്നും അവര്‍ മിക്കവാറും അങ്ങനെയാവാന്‍ ഇടയില്ലെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.
ഇന്ത്യയില്‍ പൊതുസ്ഥലത്ത് ആലിംഗനങ്ങളും ചുംബനങ്ങളും രതിയെയാണ് കണക്കാക്കുന്നതെന്നും അക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും വെബ്‌സൈറ്റ് പറയുന്നു.