മലപ്പുറം: കോണ്ടിനെന്റല് കപ്പ് ഫുട്ബോളിനുള്ള ഇന്ത്യയുടെ മുപ്പതംഗ സാധ്യതാ ടീമില്‍ മലയാളി താരം ആഷിഖ് കരുണിയന് ഇടം പിടിച്ചു. പരിശീലകന് സ്റ്റീഫന്‍ കോണ്‍സ്റ്റന്റെയ്ന്‍ ആണ് സാധ്യതാടീമിനെ പ്രഖ്യാപിച്ചത്. ഈ മാസം 16 മുതല്‍ 18 വരെ മുംബൈയില്‍ നടക്കുന്ന ക്യാപില്‍ നിന്നാകും ടീമിനെ തിരഞ്ഞെടുക്കുക.
ആഷിഖിനെ കൂടാതെ അനസ് എടതൊടികയാണ് സാധ്യത ടീമില്‍ ഇടം പിടിച്ചിരിക്കുന്ന മലയാളി. മുംബൈയില്‍ നടക്കുന്ന ക്യാമ്പിന് ശേഷമാണ് ടീമിനെ പ്രഖ്യാപിക്കുക. ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ കെനിയ, ചൈനീസ് തായ്പേയ്, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളാണ് പങ്കെടുക്കുക
ഐ.എസ്.എല്‍, ഐ.ലീഗ് സീസണുകളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചതാണ് ആഷിഖ് കുരുണിയന് അടക്കമുള്ള പുതുമുഖങ്ങള്‍ക്ക് സാധ്യതാ ടീമിലേക്ക് അവസരം തുറന്നത്.