സൗദി പ്രോ ലീഗില്‍ അല്‍ ഇത്തിഹാദിന്റെ പ്രകടനങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സൗദി ഫുട്‌ബോള്‍ വിദഗ്ധന്‍ മുഹമ്മദ് നൂര്‍.
ഈ സീസണില്‍ അല്‍ ഇത്തിഹാദ് നേരിടുന്ന പ്രശ്‌നങ്ങള്‍ മറികടക്കാന്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമില്‍ വന്നിട്ടും കാര്യമില്ലെന്നാണ് മുഹമ്മദ് നൂര്‍ പറഞ്ഞത്. ഫ്രഞ്ച് സൂപ്പര്‍ താരം കരിം ബെന്‍സിമയുടെ സ്ഥാനത്ത് റൊണാള്‍ഡോ വന്നാലും ഒരു മാറ്റവും സംഭവിക്കില്ലെന്നും നൂര്‍ അഭിപ്രായപ്പെട്ടു.
‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബെന്‍സിമയുടെ അതേ സ്ഥാനത്ത് അല്‍ ഇത്തിഹാദില്‍ എത്തിയാലും ഒന്നും മാറാന്‍ പോകുന്നില്ല,’ മുഹമ്മദ് നൂര്‍ പറഞ്ഞു.
നിലവില്‍ സൗദി ലീഗില്‍ 18 മത്സരങ്ങളില്‍ നിന്നും എട്ട് വിജയവും നാല് സമനിലയും ആറ് തോല്‍വിയുമടക്കം 28 പോയിന്റുമായി ഏഴാം സ്ഥാനത്താണ് അല്‍ നസര്‍.
ബെന്‍സിമയെ പോലുള്ള സൂപ്പര്‍ താരങ്ങള്‍ ഉണ്ടായിട്ടും ലീഗില്‍ മികച്ച മുന്നേറ്റം കാഴ്ചവെക്കാന്‍ സാധിക്കാത്തതാണ് അല്‍ ഇത്തിഹാദിന് തിരിച്ചടിയാവുന്നത്. കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍മാരായ അല്‍ ഇത്തിഹാദ് ഇത്തവണത്തെ പ്രകടനം നടത്തുന്നത് വലിയ നിരാശയാണ് ആരാധകര്‍ക്ക് നല്‍കുന്നത്.
2023ലെ അല്‍ ഇത്തിഹാദിന്റെ അവസാന മത്സരത്തില്‍ അല്‍ നസര്‍ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്‍മാരെ തകര്‍ത്തത്. അതേസമയം ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പില്‍ നിന്നും അല്‍
അഹ്‌ലിയോട് പരാജയപ്പെട്ടുകൊണ്ട് അല്‍ ഇത്തിഹാദ് പുറത്താവുകയും ചെയ്തിരുന്നു. ഈ സീസണില്‍ നിലവിലെ ചാമ്പ്യന്മാര്‍ക്കായി 11 ഗോളുകളും അഞ്ചു അസിസ്റ്റുകളുമാണ് ബെന്‍സിമ നേടിയിട്ടുള്ളത്.
അതേസമയം റൊണാള്‍ഡോ മികച്ച പ്രകടനമാണ് അല്‍ നസറിനുവേണ്ടി നടത്തുന്നത്. 23 ഗോളുകളും 11 അസിസ്റ്റുകളുമാണ് ഈ 38കാരന്‍ നേടിയത്.
Content Highlight: Football Pundit talks about Al Ittihad performance.