| Monday, 6th May 2019, 8:32 am

കൊച്ചിയിൽ കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് ഫുട്ബോൾ താരങ്ങൾ പിടിയിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കഞ്ചാവ് കടത്ത് കേസിൽ ഫുട്ബോൾ താരങ്ങൾ പിടിയിൽ. ഇതിൽ അണ്ടർ 19 താരങ്ങളും പെടും.16 കിലോ കഞ്ചാവുമായാണ് ഇവർ അറസ്റ്റിലായത്. ആന്ധ്രയിൽ നിന്ന് കൊച്ചിയിലേക്ക് കടത്തുന്നതിനിടെ കലൂർ ബസ് സ്റ്റാൻഡിൽ വെച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്.

മലപ്പുറത്തെ വളാഞ്ചേരി പാകിസ്ഥാൻ കോളനി കളംബം കൊട്ടാരത്തിൽ വീട്ടിൽ ഷെഫീഖ്, അണ്ടർ 16 പാലക്കാട് ജില്ല ടീം അംഗമായിരുന്ന വളാഞ്ചേരി പഴയചന്ത ഭാഗത്ത് കൊണ്ടായത് വീട്ടിൽ ഫിറോസ് എന്നിവരെയാണ് എറണാകുളം നോർത്ത് പൊലീസ് പിടികൂടിയത്. സെവൻസ് ടീമിൽ കളിക്കുന്ന ഇരുവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തിരിക്കുകയാണ്.

ഇവർ ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന കഞ്ചാവ് മൊത്തക്കച്ചവടക്കാർക്ക് കൈമാറാനാണ് കലൂർ ബസ് സ്റ്റാൻഡിൽ കാത്തുനിന്നത്. സിറ്റി പൊലീസ് കമ്മീഷണറുടെ ഫോൺ നമ്പറിൽ നേരത്തെ ലഭിച്ച സന്ദേശമനുസരിച്ച് റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പോലീസ് നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു.

കിലോക്ക് 5000 രൂപയാണ് കഞ്ചാവിന് ആന്ധ്രയിൽ വിലയെങ്കിൽ കേരളത്തിൽ 30000 രൂപയാണ് മൊത്തവില. അറസ്റ്റിലായ പ്രതികളെ പിന്നീട് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. കിലോക്ക് ചില്ലറ വിൽപനക്കാർക്ക് ഒരു ലക്ഷം രൂപ വരെ കഞ്ചാവ് വില്പനയിലൂടെ ലഭിക്കുന്നുണ്ട്.10,000 രൂപയാണ് കഞ്ചാവ് കടത്തുന്നതിനുള്ള കൂലി.

We use cookies to give you the best possible experience. Learn more