ലോകമാകെ ഫുട്ബോൾ ആരാധകർക്ക് ആവേശ വിരുന്നായി ഫുട്ബോൾ ലോകകപ്പ് മാമാങ്കം കൊണ്ടാടപ്പെടുകയാണ്.
ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള കായിക ഇനമായ ഫുട്ബോളിന്റെ ലോക കിരീടം ആര് സ്വന്തമാക്കും എന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.
ലോകമാകെ ഫുട്ബോൾ ആരാധകർക്ക് ആവേശ വിരുന്നായി ഫുട്ബോൾ ലോകകപ്പ് മാമാങ്കം കൊണ്ടാടപ്പെടുകയാണ്.
ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള കായിക ഇനമായ ഫുട്ബോളിന്റെ ലോക കിരീടം ആര് സ്വന്തമാക്കും എന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.
എന്നാൽ ഫുട്ബോൾ താരങ്ങൾക്ക് വേഗത്തിൽ പ്രായം കൂടും എന്ന തരത്തിലുള്ള പഠന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുകയാണ്.
മുൻ അമേരിക്കൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരെയും മറ്റു കായിക ഇനങ്ങളിൽ പങ്കെടുക്കുന്ന കായിക താരങ്ങളെയും താരതമ്യം ചെയ്ത് പഠിച്ചതിൽ നിന്നാണ് ഒരേ പ്രദേശത്ത് സമാനമായ കാലാവസ്ഥ, ഭക്ഷണരീതി, വ്യായാമ മുറകൾ എന്നിവയെല്ലാം പങ്കിടുന്ന വ്യത്യസ്ത കായിക ഇനങ്ങളിൽ പങ്കെടുക്കുന്ന താരങ്ങളിൽ ഫുട്ബോൾ കളിക്കുന്നവരുടെ പ്രായം മറ്റു കായിക താരങ്ങളെ അപേക്ഷിച്ച് വേഗത്തിൽ വർധിക്കുന്നു എന്ന് കണ്ടെത്തപ്പെട്ടത്.
പഠന ഫലങ്ങൾ ബ്രിട്ടീഷ് ജേർണലായ സ്പോർട്സ് മെഡിസിനാണ് പുറത്ത് വിട്ടത്.
ഫുട്ബോൾ കളിക്കാർക്ക് മറ്റു കായിക താരങ്ങളെക്കാൾ കൂടിയ അളവിൽ ഹൈപ്പർടെൻഷൻ, പ്രായക്കൂടുതലുമായി ബന്ധപ്പെട്ട ശാരീരിക അവശതകൾ, പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങൾ എന്നിവ ബാധിക്കുന്നു എന്നാണ് പ്രസ്തുത റിപ്പോർട്ട് കണ്ടെത്തിയിരിക്കുന്നത്.
3000 മുൻ ദേശീയ ഫുട്ബോൾ താരങ്ങളെ പങ്കെടുപ്പിച്ച് ഹർവാർഡ് മെഡിക്കൽ സ്കൂൾ, ഹർവാർഡ് ടി. ഏച്ച്. ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് എന്നീ സ്ഥാപനങ്ങളാണ് ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ ഫുട്ബോൾ താരങ്ങളുടെ ആരോഗ്യ സംബന്ധമായ പഠനങ്ങളുടെ ഭാഗമായി ഈ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്.
അമേരിക്കയിലെ മുൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരിൽ ഏറിയ പങ്കും അവരുടെ ഫിസിഷ്യനോട് തങ്ങൾക്ക് യഥാർത്ഥത്തിലുള്ളതിനേക്കാൾ പ്രായം കൂടുതൽ അനുഭവപ്പെടുന്നു എന്നും, ഹൈപ്പർടെൻഷൻ, പ്രമേഹം മുതലായ രോഗങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്നു എന്നും മുൻ പഠനങ്ങളിൽ നിരീക്ഷിക്കപ്പെട്ടിരുന്നു.
പ്രസ്തുത പഠനത്തിന് മേൽനോട്ടം വഹിച്ച സീനിയർ ഇൻവെസ്റ്റിഗേറ്റർ റേച്ചൽ ഗ്രാൻഷോയും സംഘവും 2864 വെളുത്ത വംശജരും, കറുത്ത വംശജരുമായ 25നും 59നും ഇടയിലുള്ള മുൻ ദേശീയ താരങ്ങളെ ഉപയോഗിച്ചാണ് പഠനം നടത്തിയിരുന്നത്. ഇവരിൽ അൽഷിമേഴ്സ്, സന്ധിവാതം, ഹൈപ്പർടെൻഷൻ,പ്രമേഹം മുതലായ രോഗങ്ങൾക്ക് ചികിത്സ തേടുന്നവരും ഉൾപ്പെടുന്നു.
കളിക്കാരുടെ നിലവിലെ ആരോഗ്യ നിലയും, എന്തെങ്കിലും അസുഖങ്ങൾ ഇല്ലാതിരുന്ന കാലയളവും താരതമ്യം ചെയ്തുകൊണ്ടാണ് പ്രസ്തുത പഠനത്തിനായി ഡാറ്റാ ശേഖരിച്ചിരുന്നത്.
കളിക്കാരുടെ ഡാറ്റയെ സാധാരണ പൗരന്മാരുടെ ഡാറ്റാ ഉപയോഗിച്ചും ഗ്രാൻഷോയും സംഘവും താരതമ്യം ചെയ്തിരുന്നു.
പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരായ 30നും 39നും ഇടയിലുള്ള 66 ശതമാനം പേർക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സാധാരണ പൗരന്മാരിൽ 40നും 49നും ഇടയിൽ പ്രായമുള്ള 62 ശതമാനം പേരാണ് എന്തെങ്കിലും ശാരീരിക അവശതകൾ അനുഭവിക്കുന്നത്.
“പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരുടെ മധ്യവയസ്സ് അവർക്ക് നഷ്ടമാകുന്നുണ്ടോ എന്ന് പരിശോധിക്കൽ അത്യാവശ്യമാണ്,’
ഗ്രാൻഷോ പറയുന്നു. ഫുട്ബോൾ കളിക്കാരുടെ ജീവിത നിലവാരം വർധിപ്പിക്കേണ്ടതിനാവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കണം അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights:Football players age quickly Harvard University Study results are out