ബ്യൂണസ് അയേഴ്സ്: എതിര് ആരാധകരുടെ ഇഷ്ടിക കൊണ്ടുള്ള അടിയേറ്റ് അര്‍ജന്റീനയില്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ കൊല്ലപ്പെട്ടു. അര്‍ജന്റീനയിലെ മൂന്നാം ഡിവിഷന് ലീഗ് ക്ലബ്ബായ ടിറോ ഫെഡറലിന്റെ ക്യാപ്റ്റന്‍ ഫ്രാങ്കോ നിറ്റോ ആണ് കൊല്ലപെട്ടത്.
അര്‍ജന്റീനയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയായ എയ്മോഗസ്തയില് നടന്ന മത്സരത്തിന് ശേഷമാണ് താരം അക്രമത്തിന് ഇരയായത്. നേരത്തെ എതിര് ടീമായ ചകാരിറ്റ ജൂനിയേഴ്സുമായ മത്സരത്തിനിടെ ഇരു ടീമുകളും തര്‍ക്കം ഉണ്ടായതിനിടെ തുടര്‍ന്ന് മത്സരം പത്ത് മിനിറ്റോളം നിര്‍ത്തി വച്ചിരുന്നു. പിന്നീട് മത്സരത്തില്‍ ടിറോ ഫെഡറല്‍ 3-1 ന് വിജയിക്കുകയും ചെയ്തിരുന്നു.
മത്സര ശേഷം സ്റ്റേഡിയം വിടുമ്പോഴായിരുന്നു എതിര് ആരാധകര്‍ ഫ്രാങ്കോ നിറ്റോയെ ആക്രമിച്ചിരുന്നത്. അക്രമികളുടെ കൂട്ടത്തില്‍ എതിര് ടീമിലെ താരവുമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഈ വര്‍ഷത്തിനിടെ ഫുട്ബോള്‍ മത്സരവുമായി ബന്ധപെട്ട തര്‍ക്കങ്ങളില്‍ അര്‍ജന്റീനയില്‍ പതിനഞ്ചോളം താരങ്ങളാണ് കൊല്ലപ്പെട്ടത്.