| Friday, 26th August 2022, 8:52 am

ബാഴ്‌സയുടെ കാര്യം കട്ടപ്പൊക, ലെവന്‍ഡോസ്‌കി നീ തീര്‍ന്നെടാ മോനൂസേ... ട്വിറ്ററില്‍ എയറിലായി ബാഴ്‌സലോണ

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ ചാമ്പ്യന്‍സ് ലീഗിനുള്ള ഗ്രൂപ്പുകളെ തെരഞ്ഞെടുത്തതോടെ എയറിലായി എഫ്. സി ബാഴ്‌സലോണ. 2022-23ലേക്കുള്ള ഗ്രൂപ്പുകളെ തെരഞ്ഞെടുത്തപ്പോഴാണ് ബാഴ്‌സക്ക് പണി കിട്ടിയിരിക്കുന്നത്.

ബുണ്ടസ് ലീഗയിലെ കരുത്തന്‍മാരായ ബയേണ്‍ മ്യൂണിക്കിനൊപ്പം ഗ്രൂപ്പ് സിയിലാണ് ബാഴ്‌സലോണ. ബാഴ്‌സയുടെ മുന്നേറ്റത്തിലെ കരുത്തായ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ മുന്‍ ക്ലബ്ബാണ് ബയേണ്‍.

ഇതോടെയാണ് ആരാധകര്‍ ബാഴ്‌സയെ എയറില്‍ കയറ്റിയത്. ബയേണിനെതിരെ ഒരു ഗ്രൂപ്പില്‍ എത്തിയതോടെ ഒരു ദാക്ഷിണ്യവുമില്ലാതെയാണ് ഫുട്‌ബോള്‍ ആരാധകര്‍ ബാഴ്‌സയെയും ലെവന്‍ഡോസ്‌കിയെയും ഒരുമിച്ച് എയറിലാക്കിയിരിക്കുന്നത്.

ഇന്റര്‍ മിലാനും പ്ലസാനിയയുമാണ് ബാഴ്‌സയ്ക്കും ബയേണിനുമൊപ്പമുള്ള ടീമുകള്‍.

അതേസമയം, നിലവിലെ യു.സി.എല്‍ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് ഗ്രൂപ്പ് എഫിലാണ്. ലിപ്‌സിഗ്, ഷാക്തര്‍, കെല്‍റ്റിക് എന്നിവരാണ് റയലിനൊപ്പം ഗ്രൂപ്പ് എഫിലുള്ളത്.

ഏറെ പ്രത്യേകതകളുള്ളതാണ് യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് എഫ്. പാരീസ് വമ്പന്‍മാരായ പി.എസ്.ജി, യുവന്റസ്, ബെന്‍ഫിക്ക, മക്കാബി ഹാഫിയ എന്നിവരാണ് ഗ്രൂപ്പ് എഫിലുള്ളത്.

ഗ്രൂപ്പ് എഫ് അക്ഷരാര്‍ത്ഥത്തില്‍ ഡി മരിയ ഗ്രൂപ്പാണ്. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ഏയ്ഞ്ചല്‍ ഡി മരിയ ഇപ്പോള്‍ കളിക്കുന്നതും മുമ്പ് കളിച്ചതുമായ ഗ്രൂപ്പുകളാണ് ഗ്രൂപ്പ് എഫിലുള്ളത്.

ഇതിനൊപ്പം തന്നെ യുവേഫയുടെ ഏറ്റവും മികച്ച താരങ്ങളെയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഫ്രാന്‍സിന്റെയും റയല്‍ മാഡ്രിഡിന്റെയും സൂപ്പര്‍ താരം കരീം ബെന്‍സെമ ഏറ്റവും മികച്ച പുരുഷ താരമായപ്പോള്‍ ഏറ്റവും മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ബാഴ്‌സയുടെയും സ്‌പെയ്‌നിന്റെയും പുലിക്കുട്ടിയായ അലെക്‌സിയ പുറ്റെല്ലെസ് ആയിരുന്നു.

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ്

ഗ്രൂപ്പ് എ

അയാക്‌സ്
ലിവര്‍പൂള്‍
നാപ്പോളി
റേഞ്ചേഴ്‌സ്

ഗ്രൂപ്പ് ബി

പോര്‍ട്ടോ എഫ്.സി
അത്‌ലറ്റിക്കോ മാഡ്രിഡ്
ബയേണ്‍ ലെവര്‍കൂസന്‍
ക്ലബ്ബ് ബ്രുഹ

ഗ്രൂപ്പ് സി

ബയേണ്‍ മ്യൂണിക്ക്
എഫ്.സി ബാഴ്‌സലോണ
ഇന്റര്‍ മിലാന്‍
വിക്ടോറിയ പ്ലസാനിയ

ഗ്രൂപ്പ് ഡി

ഫ്രാങ്കഫര്‍ട്ട്
ടോട്ടന്‍ഹാം ഹോട്‌സ്പര്‍
സ്‌പോര്‍ട്ടിങ് സി.പി
മാഴ്‌സലെ

ഗ്രൂപ്പ് ഇ

എ.സി മിലാന്‍
ചെല്‍സി
സാല്‍സ്‌ബെര്‍ഗ്
ഡിനാമോ സാഗ്രെബ്

ഗ്രൂപ്പ് എഫ്

റയല്‍ മാഡ്രിഡ്
ലിപ്‌സിഗ്
ഷാക്തര്‍
കെല്‍റ്റിക്

ഗ്രൂപ്പ് ജി

മാഞ്ചസ്റ്റര്‍ സിറ്റി
സെവിയ്യ
ബൊറൂസിയ ഡോര്‍ട്മുണ്ട്
കോപ്പന്‍ഹേഗന്‍

ഗ്രൂപ്പ് എച്ച്

പി.എസ്.ജി
യുവന്റെസ്
ബെന്‍ഫിക്ക
മക്കാബി ഹാഫിയ

Content Highlight:  Football fans troll Barca after being drawn in the same group as Bayern Munich in the Champions League

We use cookies to give you the best possible experience. Learn more