യുവേഫ ചാമ്പ്യന്‍സ് ലീഗിനുള്ള ഗ്രൂപ്പുകളെ തെരഞ്ഞെടുത്തതോടെ എയറിലായി എഫ്. സി ബാഴ്‌സലോണ. 2022-23ലേക്കുള്ള ഗ്രൂപ്പുകളെ തെരഞ്ഞെടുത്തപ്പോഴാണ് ബാഴ്‌സക്ക് പണി കിട്ടിയിരിക്കുന്നത്.
അതേസമയം, നിലവിലെ യു.സി.എല്‍ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് ഗ്രൂപ്പ് എഫിലാണ്. ലിപ്‌സിഗ്, ഷാക്തര്‍, കെല്‍റ്റിക് എന്നിവരാണ് റയലിനൊപ്പം ഗ്രൂപ്പ് എഫിലുള്ളത്.
ഏറെ പ്രത്യേകതകളുള്ളതാണ് യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് എഫ്. പാരീസ് വമ്പന്‍മാരായ പി.എസ്.ജി, യുവന്റസ്, ബെന്‍ഫിക്ക, മക്കാബി ഹാഫിയ എന്നിവരാണ് ഗ്രൂപ്പ് എഫിലുള്ളത്.
ഗ്രൂപ്പ് എഫ് അക്ഷരാര്‍ത്ഥത്തില്‍ ഡി മരിയ ഗ്രൂപ്പാണ്. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ഏയ്ഞ്ചല്‍ ഡി മരിയ ഇപ്പോള്‍ കളിക്കുന്നതും മുമ്പ് കളിച്ചതുമായ ഗ്രൂപ്പുകളാണ് ഗ്രൂപ്പ് എഫിലുള്ളത്.
ഇതിനൊപ്പം തന്നെ യുവേഫയുടെ ഏറ്റവും മികച്ച താരങ്ങളെയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഫ്രാന്‍സിന്റെയും റയല്‍ മാഡ്രിഡിന്റെയും സൂപ്പര്‍ താരം കരീം ബെന്‍സെമ ഏറ്റവും മികച്ച പുരുഷ താരമായപ്പോള്‍ ഏറ്റവും മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ബാഴ്‌സയുടെയും സ്‌പെയ്‌നിന്റെയും പുലിക്കുട്ടിയായ അലെക്‌സിയ പുറ്റെല്ലെസ് ആയിരുന്നു.