ഒരു സ്‌പോര്‍ട്‌സ് മൂവി എന്ന നിലയില്‍ ഫുട്‌ബോള്‍,സിനിമാ ആരാധകര്‍ ഒരു പോലെ കാത്തിരിക്കുന്ന ചിത്രമാണ് ക്യാപ്റ്റന്‍. ഫുട്‌ബോള്‍ ഇതിഹാസവും മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ നായകനുമായ വി.പി സത്യന്റെ ജീവിത കഥ പറയുന്ന ക്യാപ്റ്റന്റെ ടീസര്‍ നല്ല രീതിയിലാണ് സ്വീകരിക്കപ്പെട്ടത്.
എന്നാല്‍ ചിത്രത്തിന്റെ ടീസറുമായി ബന്ധപ്പെട്ട് പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണിപ്പോള്‍. ഇന്ത്യന്‍ ആരാധകര്‍ക്കു പകരം ബംഗളുരു എഫ്.സിയുടെ ആരാധകരായ വെസ്റ്റ് ബ്ലോക്ക് ബ്‌ളൂവിന്റെ ദൃശ്യങ്ങള്‍ ടീസറില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദമായിരിക്കുന്നത്.
https://t.co/CzCw61Zzhm , watch 0.45 sec.
The @WestBlockBlues footage in a malayalam movie about the legendary Sathyan. Now that”s something ! @fni @menonkid @ullasmarar @sreedhanya
— Rakesh Haridas (@TheDiemCarper) January 13, 2018
ദൃശ്യം ഉള്‍പ്പെടുത്തിയതിനെതിരെ ട്വിറ്ററില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. സിനിമയില്‍ നിന്നും ദൃശ്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഇതിനോടകം നിരവധി പേര്‍ രംഗത്തെത്തി.
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളികളായ ബംഗളുരു എഫ്.സി ആരാധകരുടെ ഗാലറിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഐ.എസ്.എല്‍ സീസണ്‍ ഫോറില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളികളായിരുന്നു ബംഗുളുരു എഫ്.സി
ഇതാദ്യമായാണ് ജയസൂര്യ ഒരു ബയോപ്പിക്കില്‍ അഭിനയിക്കുന്നത്. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജി. പ്രജേഷ് സെന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. അനു സിതാര വി.പി. സത്യന്റെ ഭാര്യ അനിതാ സത്യന്റെ റോളിലെത്തുന്നു. ഗുഡ് വില്‍ എന്റര്‍ടെയിന്റ്‌മെന്റ് ആണ് ക്യാപ്റ്റനെ പ്രേക്ഷകരിലേക്കെത്തുന്നത്.
.