[]ഗ്രിനോബിള്‍: സ്‌കീയിങ്ങിനിടെ അപകടത്തില്‍ പെട്ട മുന്‍ ഫോര്‍മുല ഡ്രൈവര്‍ മൈക്കല്‍ ഷൂമാക്കറുടെ നിലയില്‍ മാറ്റമില്ല. ഷൂമാക്കറുടെ അപകടവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.
ഷൂമാക്കര്‍ ധരിച്ച ഹെല്‍മറ്റ് ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ദൃശ്യങ്ങളെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ക്യാമറയിലെ ദൃശ്യങ്ങള്‍ വ്യക്തമാണോയെന്നത് പരിശോധനയ്ക്ക് ശേഷം മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ. ക്യാമറ എപ്പോള്‍ മുതലാണ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്നും വ്യക്തമല്ല.
അതേസമയം, മാധ്യമപ്രവര്‍ത്തകരോട് ആശുപത്രി പരിസരം വിട്ടുനില്‍ക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഷൂമാക്കറുടെ ഭാര്യ രംഗത്ത്.
ഷുമാക്കറുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരണങ്ങള്‍ വിശ്വാസത്തിലെടുത്ത് ആശുപത്രി പരിസരത്ത നിന്നും ഒഴിഞ്ഞ് പോവണമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് എഴുതി നല്‍കിയ കുറിപ്പില്‍ ഭാര്യ കോരിന്ന ഷുമാക്കറുടെ അഭ്യര്‍ത്ഥന.
കഴിഞ്ഞ ഡിസംബര്‍ 29 നാണ് സ്‌കീയിങ്ങിനിടെ മുന്‍ ലോക ഫോര്‍മുല വണ്‍ കാറോട്ട ചാമ്പ്യനായ ഷുമാക്കര്‍ക്ക് പരിക്കേറ്റത്. തലയ്ക്ക ്ഗുരുതരമായ പരിക്കേറ്റ ഷുമാക്കര്‍ കോമ അവസ്ഥയില്‍ തുടരുകയാണ്.
ആശുപത്രി പരിസരം മുഴുവന്‍ പത്രപ്രവര്‍ത്തകരെയും ഫോട്ടോഗ്രാഫര്‍മാരെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വൈദിക വേഷത്തില്‍ ഷുമാക്കറെ കാണാന്‍ ശ്രമിച്ച ഒരു പത്രപ്രവര്‍ത്തകനെ കഴിഞ്ഞ ആഴ്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.