ലോകത്ത് സ്തനാര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം വര്‍ഷം തോറും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.വളരെ നേരത്തേ തന്നെ കണ്ടെത്തിയാല്‍ സ്തനാര്‍ബുദം പൂര്‍ണമായും ചികിത്സിച്ചുഭേദമാക്കാവുന്ന രോഗമാണ്.
സ്തനങ്ങളുടെ ആകൃതി, വലിപ്പം, എന്നിവയിലുള്ള മാറ്റങ്ങള്‍, വിവിധ വലിപ്പത്തിലുള്ള മുഴകള്‍, ചില വ്രണങ്ങളും കുത്തുകള്‍ പോലുള്ള പാടുകള്‍, മുലക്കണ്ണ് ഉള്‍വലിയുക, സ്രവങ്ങള്‍ വരുക, എന്നിവയെല്ലാം സ്തനാര്‍ബുദത്തിന്റെ ചില ലക്ഷണങ്ങളാണ്.
എന്നാല്‍ ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുന്നതിലൂടെ ഇത് തടയാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്. ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും പതിവായി കഴിക്കുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു. അത്തരത്തിലുള്ള അഞ്ച് ഭക്ഷണങ്ങളെപ്പറ്റിയാണ് ഇവിടെ പറയുന്നത്.
മാതളനാരങ്ങ
ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്കെതിരെ പോരാടുന്ന ഘടകങ്ങള്‍ മാതളനാരങ്ങയിലുണ്ട്. മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് പ്രോസ്റ്റേറ്റ് കാന്‍സര്‍, ഹൃദ്രോഗങ്ങള്‍ എന്നിവ തടയുവാന്‍ സഹായിക്കും.
മത്സ്യങ്ങള്‍:
ഒമേഗ – 3 ഫാറ്റി ആസിഡുകള്‍ സ്തനാര്‍ബുദത്തെ തടയുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. സാല്‍മണ്‍, അയല, ട്യൂണ, തുടങ്ങിയ മത്സ്യങ്ങളും മീനെണ്ണകളും ഒമേഗ -3 ന്റെ സമ്പന്നമായ ഉറവിടമാണ്. മത്സ്യങ്ങള്‍ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
ഗ്രീന്‍ ടീ
ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന കാറ്റെച്ചിനുകള്‍ കാന്‍സര്‍ തടയാന്‍ സഹായിക്കുന്നു. ഇത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുകയും ആരോഗ്യകരമായ ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യും.
ബീറ്റ കരോട്ടീന്‍ അടങ്ങിയതാണ് മധുരക്കിഴങ്ങ്. ഇത് സ്തനാര്‍ബുദ സാധ്യത കുറയ്ക്കാന്‍ ഏറെ നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നു.
മഷ്റൂം
വൈറ്റമിന്‍-ഡി ധാരാളമടങ്ങിയ വിഭവമാണ് മഷ്‌റൂം അഥവാ കൂണ്‍. ഇത് ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ വൈറ്റമിന്‍ ഡിയുടെ അളവ് ക്രമപ്പെടുത്തുകയും സ്തനാര്‍ബുദ സാധ്യത കുറയ്ക്കുകയും ചെയ്യും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക