| Tuesday, 30th September 2014, 12:29 pm

സ്‌കിന്‍ മനോഹരമാക്കാന്‍ ചില ഭക്ഷണങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മനോഹരമായ സ്‌കിന്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാവില്ല. ഇനി അതിനുവേണ്ടി വിലകൂടിയ കോസ്‌മെറ്റിക്‌സുകള്‍ക്ക് പിന്നാലെ നടക്കേണ്ട. നിങ്ങളുടെ അടക്കളയിലേക്ക് പോയാല്‍ മതി. അവിടെയുള്ള ചിലര്‍ നിങ്ങളെ സഹായിക്കും. ആരെന്നറിയേണ്ടേ?

കാരറ്റ്: വിറ്റാമിന്‍ എ ധാരാളമുള്ളതിനാല്‍ കാരറ്റ് കഴിക്കുന്നത് മനോഹരവും തിളങ്ങുന്നതുമായ സ്‌കിന്‍ പ്രദാനം ചെയ്യും.

ചെമ്പല്ലി മത്സ്യം: മുഖക്കുരു അകറ്റി മുഖം മൃദുവും കോമളവുമാകണമെങ്കില്‍ ചെമ്പല്ലി കഴിച്ചാല്‍ മതി.

ഓറഞ്ച്: ഓറഞ്ചില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് സ്‌കിന്നിന് ഉര്‍ജസ്വലത നല്‍കും. കൂടാതെ ചുളിവുകള്‍ വീഴാതെ കാക്കും.

കട്ടിത്തൈര്: തൈര് സ്‌കിന്നിന് മിഴിവേകുകയും കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്യും.

ചീര: ചീരയില്‍ ഇരുമ്പ്, നാര്, പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പാടുകളില്ലാത്ത ചര്‍മ്മം പ്രദാനം ചെയ്യും.

പപ്പായ: പപ്പായയില്‍ കലോറി കുറവാണെന്നത് മാത്രമല്ല ഇതില്‍ നിരവധി പോഷകാംശങ്ങളുമുണ്ട്. പപ്പായ ഫേസ് മാസ്‌കായി ഉപയോഗിക്കുന്നതും നല്ലതാണ്.

We use cookies to give you the best possible experience. Learn more