| Sunday, 20th June 2021, 4:59 pm

ഒരു പാക്കറ്റ് ചായപ്പൊടിക്ക് 5,190 രൂപ, ഒരു കിലോ പഴത്തിന് 3,335; ഉത്തര കൊറിയയില്‍ അതിരൂക്ഷ ഭക്ഷ്യക്ഷാമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സോള്‍: ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമം അതിരൂക്ഷമായതായി റിപ്പോര്‍ട്ട്. രാജ്യത്തെ ഭരണകക്ഷിയുടെ കേന്ദ്ര കമ്മറ്റി യോഗത്തില്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ഭക്ഷ്യ ക്ഷാമത്തെ കുറിച്ച് ആശങ്ക അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ. അറിയിച്ചു.

യു.എന്നിന്റെ ഭക്ഷ്യ- കാര്‍ഷിക സംഘടനയുടെ സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച് ഉത്തര കൊറിയക്ക് 8,60,000 ടണ്‍ ഭക്ഷ്യ വസ്തുക്കളുടെ
കുറവ് ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഉത്തര കൊറിയന്‍ തലസ്ഥാനമായ സോളില്‍
ഒരു കിലോ വാഴപ്പഴത്തിന് 45 ഡോളറാണ്(ഏകദേശം 3,335 രൂപ). ഒരു പാക്കറ്റ് ചായപ്പൊടിക്ക് 70 ഡോളറും(5,190 രൂപയോളം) ഒരു പാക്കറ്റ് കാപ്പിക്ക് 100 ഡോളറും(7,414 രൂപയോളം)ആണ് വില.

ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കിം ജോങ് ഉന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. കഴിഞ്ഞ വര്‍ഷം ഉണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് കാര്‍ഷിക മേഖലയിലെ ഉല്‍പാദന ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ രാജ്യം പരാജയപ്പെട്ടുവെന്നും കിം പറഞ്ഞു.

കൊവിഡ് 19 നിയന്ത്രണങ്ങള്‍ കാരണം രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചിരിക്കുന്നതിനാലാണ് രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമായത്.
രാജ്യത്ത് ഉത്പാദനമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍, വളം, ഇന്ധനം തുടങ്ങിയവയ്ക്ക് ചൈനയെ ആണ് ഉത്തര കൊറിയ ആശ്രയിക്കാറുള്ളത്.

കഴിഞ്ഞ വര്‍ഷം ചുഴലിക്കാറ്റിനെ തുടര്‍ന്ന് വന്‍ കൃഷി നാശമുണ്ടാകുകയും ധാന്യ ഉത്പാദനം തകിടം മറിഞ്ഞെന്നും റിപ്പോര്‍ട്ടുകളുണ്ടായുരുന്നു. അതേസമയം, ഇതുവരെ ഒരു കൊവിഡ് കേസും ഉത്തരകൊറിയ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി രാജ്യത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Food shortages reported in North Korea

We use cookies to give you the best possible experience. Learn more