| Thursday, 13th June 2013, 11:38 am

ഭക്ഷ്യസുരക്ഷാ ബില്‍ ഓര്‍ഡിനന്‍സ് ഇന്ന്: കെ.വി തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി:  ശക്തമായ എതിര്‍പ്പിനിടെ ഭക്ഷ്യ സുരക്ഷാ ബില്‍ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതില്‍ കേന്ദ്രമന്ത്രി സഭ ഇന്ന് തീരുമാനമെടുക്കും.  കേന്ദ്ര ഭക്ഷ്യ മന്ത്രി കെ.വി തോമസ്സാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.[]

എന്നാല്‍ ഭക്ഷ്യ സുരക്ഷാ ബില്ലിന് പകരം, ഓര്‍ഡിനന്‍സ് മാത്രമായി കൊണ്ടു വരുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. പ്രതിപക്ഷ നേതാക്കളോടൊപ്പം യു.പി.എയിലെ പ്രമുഖ നേതാക്കളും എതിര്‍പ്പുമായി രംഗത്തുണ്ട്.

പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് കോണ്‍ഗ്രസ് ബില്‍ പാസ്സാക്കാന്‍ ശ്രമിക്കുന്നതെന്നാണ് പരക്കേയുള്ള ആക്ഷേപം.

എന്നാല്‍ ബില്ല് സംബന്ധിച്ചുള്ള എല്ലാ പ്രശ്‌നങ്ങളും, പരാതികളും ഇതിനകം തന്നെ പരിഹരിച്ചു കഴിഞ്ഞെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രി കെ.വി തോമസ് അറിയിച്ചു.  ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും കെ.വി തോമസ് വ്യക്തമാക്കി.

പ്രധാനമായും എതിര്‍പ്പുന്നയിച്ച ശരദ് പവാര്‍, ജയറാം രമേശ് എന്നിവരെ കണ്ട് ഭക്ഷ്യ മന്ത്രി കൂടിക്കാഴ്ച്ച നടത്തി.  ഇതിനിടെ ഓര്‍ഡിനന്‍സിനെ പിന്തുണക്കുമെന്ന് എന്‍.സി.പി അറിയിച്ചു.

എന്‍.സി.പിയോടൊപ്പമുള്ള ചില ഘടക കക്ഷികളും അനുകൂല നിലപാടുമായി രംഗത്ത് വന്നിട്ടുണ്ട്.  നേരത്തെ പാര്‍ലമെന്റ് സമ്മേളനത്തില്‍ മന്ത്രിമാരുടെ ശക്തമായി എതിര്‍പ്പിനെ തുടര്‍ന്ന് മന്ത്രിസഭ സ്തംഭിച്ചിരുന്നു. അതിനാല്‍ ഭക്ഷ്യ സുരക്ഷാ ബില്ല്  പാസാക്കാന്‍  കഴിഞ്ഞിരുന്നില്ല.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ വീണ്ടും ചര്‍ച്ച നടത്താന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനമെടുത്തത്.

Latest Stories

We use cookies to give you the best possible experience. Learn more