[] കൊച്ചി: എറണാകുളത്തെയും ആലുവയിലെയും ഹോട്ടലുകളില്‍ ആരോഗ്യവകുപ്പിന്റെ വ്യാപക പരിശോധന. എറണാകുളം ജില്ലാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനകളില്‍ ആഴ്ചകളോളം പഴക്കമുള്ള ശീതികരിച്ച മീനും ഇറച്ചികളും പിടികൂടി.
ഓപ്പറേഷന്‍ സെയ്ഫ് കേരളയുടെ ഭാഗമായാണ് റെയ്ഡ്. പരിശോധനയില്‍ ഏഴോളം ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിടുകയും ഒരു ഹോട്ടലിന്റെ മാനേജര്‍ അടക്കം അഞ്ച് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
ആലുവയിലെ പമ്പ് കവലയിലെ ഹോട്ടലുകളിലായിരുന്നു രാവിലെ ആറുമണിയോടെ പരിശോധന നടത്തിയത്. കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലെ കാന്റീനും മൂന്നു ഹോട്ടലുകളും അടച്ചുപൂട്ടാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു.
തൊഴിലാളികളില്‍ നിന്നും പാന്‍മസാല അടക്കമുള്ള ലഹരി വസ്തുക്കളും പിടികൂടിയിട്ടുണ്ട്. ജില്ലയിലെ വിവിധ ഇടങ്ങളില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തുന്നുണ്ട്.