മുംബൈ: എന്ത് കഴിക്കണം കഴിക്കേണ്ട എന്ന് തീരുമാനിക്കേണ്ടത് അവരവര്‍ തന്നെയെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വെങ്കയ്യ നായിഡു. രാജ്യത്ത് കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിരോധന നിയമത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് അവരവര്‍ തന്നെയാണെന്ന് വെങ്കയ്യ നായിഡു പഞ്ഞത്.
രാജ്യത്തുള്ളവരെയെല്ലാം സസ്യഭുക്കുകളാക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്നാണ് മാനസിക രോഗം പിടിച്ച ചിലയാളുകള്‍ പറഞ്ഞു പരത്തുന്നതെന്നും എന്നാല്‍ എന്ത് കഴിക്കണമെന്നും എന്ത് കഴിക്കേണ്ടെന്നും തീരുമാനിക്കാനുള്ള അവകാശം ഓരോ പൗരന്മാര്‍ക്കും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ബി.ജെ.പി എല്ലാവരെയും സസ്യഭുക്കുകളാക്കാന്‍ ശ്രമിക്കുന്നുന്നെന്ന് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ പരാമര്‍ശം ഉണ്ടായി . അതു സംബന്ധിച്ച് ടി.വി ചര്‍ച്ചകളും നടക്കുന്നുണ്ട്. എന്നാല്‍ ഞാന്‍ എന്റെ മാധ്യമസുഹൃത്തുക്കളോട് ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഒരു മാംസഭുക്കായ ഞാന്‍ ആന്ധ്രാപ്രദേശില്‍ പാര്‍ട്ടിയുടെ തലവനായിരുന്നു. മാംസാഹാരം കഴിക്കുന്നയാളായിട്ടും പാര്‍ട്ടിയുടെ അഖിലേന്ത്യ പ്രസിഡന്റുമായി അദ്ദേഹം പറഞ്ഞു.