ലൈംഗിക ജീവിതം സുഗമമാക്കാന്‍ പലതരം ചികിത്സകളും നാട്ടറിവുകളും പരീക്ഷിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. എന്നാല്‍ നമ്മുടെ ജീവിതശൈലി ക്രമങ്ങളിലെയും ഭക്ഷണരീതികളിലെയും ചില മാറ്റങ്ങള്‍ കൊണ്ട് ഈ പ്രശ്‌നങ്ങള്‍ക്ക് ഒരുപരിധി വരെ പരിഹാരം കാണാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സെക്‌സ് ഹോര്‍മോണുകളെ ഉത്തേജിപ്പിക്കുന്ന അഞ്ച് തരം ഭക്ഷണങ്ങള്‍ നമ്മുടെ നിത്യജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നത് ഇത്തരം പ്രശ്‌നങ്ങളെ മാറ്റിനിര്‍ത്താന്‍ സഹായിക്കും. അവ ഏതൊക്കെയെന്നല്ലേ!
വാഴപ്പഴം
എല്ലാ വീടുകളിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് വാഴപ്പഴം. വാഴപ്പഴം സ്ഥിരമായി കഴിക്കുന്നത് ലൈംഗികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന ബൂഫോടെനിന്‍ എന്ന രാസവസ്തു തലച്ചോറില്‍ ഒരു ഉണര്‍വ് നല്‍കുകയും ലൈംഗിക വികാരം ഉണര്‍ത്തുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
കടല്‍ വിഭവങ്ങള്‍ക്ക് മനുഷ്യന്റെ ലൈംഗികാരോഗ്യത്തെ ഉത്തേജിപ്പിക്കുന്നതില്‍ സുപ്രധാന പങ്കുണ്ട്. അവയില്‍ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പുരുഷ ലൈംഗികതയെ ഉത്തേജിപ്പിക്കുന്നു. പുരുഷന്‍മാരുടെ ലൈംഗികാവയവങ്ങളുടെ വളര്‍ച്ചയ്ക്ക് സിങ്ക് അത്യാവശ്യമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
മത്തങ്ങ
സിങ്ക് ധാരാളം അടങ്ങിയ മറ്റൊരു വിഭവമാണ് മത്തങ്ങ. പുരുഷന്‍മാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് ഇത് അത്യാവശ്യമാണ്. മത്തങ്ങയുടെ വിത്തുകള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും സെക്‌സ് ഹോര്‍മോണുകളെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്നു.
തണ്ണീര്‍ മത്തന്‍
സിട്രുലിന്‍ എന്ന അമിനോ ആസിഡ് ധാരാളമായി അടങ്ങിയിട്ടുള്ള വിഭവമാണ് തണ്ണീര്‍മത്തന്‍. ഇവ രക്തക്കുഴലുകള്‍ വികസിക്കാന്‍ സഹായിക്കും. ഉദ്ധാരണ പ്രശ്‌നമുള്ളവര്‍ക്ക് തണ്ണീര്‍മത്തന്‍ ഉത്തമപരിഹാരമാണ്.
സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന വിഭവമാണ് വെളുത്തുള്ളി. ലൈംഗിക ശേഷി വര്‍ധിപ്പിക്കാന്‍ ഇവ സഹായിക്കുന്നുവെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുള്ള അലിസിന്‍ എന്ന ഘടകം ലൈംഗിക അവയവങ്ങളിലേക്കുള്ള രക്തപ്രവാഹത്തെ ഉത്തേജിപ്പിക്കുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക