സസ്യഭുക്കുകള്‍ പവിത്രരും പരിശുദ്ധരുമായ ആള്‍ക്കാരാണെന്നും മാംസ ഭക്ഷിക്കുന്ന, ബീഫും മത്സ്യങ്ങളും ഭക്ഷിക്കുന്നവര്‍ ചണ്ഡാളരുമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ബ്രാഹ്മണര്‍ അവരുടെ സാഹിത്യ ഗ്രന്ഥങ്ങള്‍ പുനര്‍ രചിക്കാന്‍ തുടങ്ങി. എന്നാല്‍ മുസ്ലീം മതവുമായും ക്രിസ്ത്യന്‍ മതവുമായും യാതൊരു ബന്ധവുമില്ലാതിരുന്ന ശൂദ്രരോ ആദിശൂദ്രരോ (ദളിതര്‍), ആദിവാസികളോ എന്തായിരുന്നു ഭക്ഷിച്ചിട്ടുണ്ടായിരുന്നതെന്ന് ഇവര്‍ ഇക്കാലത്തൊന്നും തന്നെ ശ്രദ്ധിക്കുക പോലുമുണ്ടായില്ല. ബീഫും മത്സ്യവുമെന്നത് വിശാലമായ ജനസാമാന്യത്തിന്റെ ആഹാരമായിത്തന്നെ തുടര്‍ന്നു.
കാഞ്ച ഐലയ്യ
മൊഴിമാറ്റം/ഷഫീക്ക് എച്ച്
ഈ അടുത്ത കാലത്ത് ഹൈദരാബാദിലെ ഒസ്മാനിയ സര്‍വ്വകലാശാലയിലെ 1500-2000ത്തോളം എസ്.സി/എസ്.ടി/ഒ.ബി.സി. വിദ്യാര്‍ത്ഥികളും ഏതാനും ഫാക്കല്‍ടി അംഗങ്ങളും ചേര്‍ന്ന് ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരുന്നു. എ.ബി.വി.പിയുടെയും ആര്‍.എസ്.എസിന്റെയും പ്രവര്‍ത്തകര്‍ ബീഫ് ഫെസ്റ്റിവലിനെ ആക്രമിക്കുകയുണ്ടായി. ഈ സംഭവത്തോടെ ഭക്ഷണസംസ്‌കാരം എന്നത് ദേശീയ തലത്തില്‍ ഒരു ചര്‍ച്ചാ വിഷയമായിത്തീര്‍ന്നു.
സംസ്‌കാരം വികാരം ഉല്‍പാദിപ്പിക്കുന്നുണ്ട്. കൂടാടെ ചരിത്രത്തിലുടനീളം നടന്നിട്ടുള്ള രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളില്‍ നഷ്ട്ടപ്പെട്ടിട്ടുള്ളതിനേക്കാള്‍ ജീവനുകള്‍ സാംസ്‌ക്കാരിക യുദ്ധങ്ങളില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നു പറയാം. മനുഷ്യ സമൂഹം സംഘടിത മതങ്ങളുടെ ഘട്ടത്തിലേയ്ക്ക് കടന്നതിനു ശേഷം ഓരോ മതവും അവയുടേതായ ദൈവിക തത്വങ്ങള്‍ രൂപപ്പെടുത്തി. ഒപ്പം ദൈവവും, ദേവന്‍മാരും, പ്രവാചകന്മാരും ഈ തത്വങ്ങളും തമ്മിലുള്ള ബന്ധത്തെ ഘടനാപരമാക്കുകയും ചെയ്തു. ഈ പ്രക്രിയയ്ക്കിടയില്‍ നിരവധി ശത്രുതാപരമായ ബന്ധങ്ങള്‍ മതങ്ങള്‍ക്കിടയില്‍ സ്ഥാപിക്കപ്പെട്ടു. ഇവയ്ക്ക് മിക്കപ്പോഴും അടിസ്ഥാനമായിട്ടുള്ളത് ജനങ്ങളുടെ ഭക്ഷണ സ്വഭാവവും അവയെ ചുറ്റിപ്പറ്റി രൂപം കൊണ്ടിട്ടുള്ള മതപരമായ നിര്‍വ്വചനങ്ങളുമാണ്.
ബഹുമുഖവും അക്രമോത്സുകവുമായ വൈദിക ആത്മീയ ധര്‍മ്മത്തിനും അങ്ങേയറ്റം അഹിംസത്മകമായ ജൈന ദര്‍ശനത്തിനും ഇടയിലെ ഒരു മധ്യപാതയായിരുന്നു ബുദ്ധമതം കണ്ടെത്തിയത്. മാത്രവുമല്ല എല്ലാ രൂപത്തിലുമുള്ള മാംസാഹാരം സംഘങ്ങള്‍ക്കുള്ളില്‍ വര്‍ജ്ജിക്കാനും അത് തയ്യാറായി. പക്ഷേ, അനിവാര്യ ഭക്ഷണമെന്ന നിലയില്‍ ബീഫ്, പന്നി, മത്സ്യം മുതലായ മാംസാഹാരങ്ങള്‍ കഴിക്കാന്‍ അത് അനുവദിക്കുകയും ചെയ്തു.
ജാത്യാടിസ്ഥാനത്തിലുള്ള സാമൂഹിക അസമത്വങ്ങള്‍ എങ്ങനെ ഇല്ലാതാക്കാം എന്ന് നിര്‍ദ്ദേശിക്കുന്നതിനു പകരം ഇന്ന് ആധുനിക സാമൂഹ്യ ശാസ്ത്ര സിദ്ധാന്തങ്ങള്‍ സസ്യാഹാരവാദത്തിന്റെ “സാമൂഹ്യ ശുദ്ധി”യേയും മാംസഭുക്കുകളുടെ “സാമൂഹ്യ അശുദ്ധി”യെയും പറ്റിയുള്ള പുതിയ ആത്മീയ ഫാസിസ്റ്റ് ഭാഷ സംസാരിക്കുകയാണ്. ഇന്ത്യയിലെ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും അശുദ്ധരായവരെന്ന് മുദ്രകുത്താമെന്ന കാര്യം ഇവര്‍ മറക്കുന്നു.
ഹൈന്ദവ ഭകഷണ സംസ്‌ക്കാരത്തില്‍ നിന്നും ബീഫ് പുറത്തായിട്ടുണ്ടെങ്കിലും ഇന്നും എസ്.സി./എസ്.ടി./ വിഭാഗങ്ങള്‍ക്കിടയിലും ചില ഒ.ബി.സി വിഭാഗങ്ങള്‍ക്കിടയിലും ബീഫ് ഭക്ഷണം തുടരുന്നുണ്ട്.
സസ്യഭുക്കുകള്‍ പവിത്രരും പരിശുദ്ധരുമായ ആള്‍ക്കാരാണെന്നും മാംസ ഭക്ഷിക്കുന്ന, ബീഫും മത്സ്യങ്ങളും ഭക്ഷിക്കുന്നവര്‍ ചണ്ഡാളരുമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ബ്രാഹ്മണര്‍ അവരുടെ സാഹിത്യ ഗ്രന്ഥങ്ങള്‍ പുനര്‍ രചിക്കാന്‍ തുടങ്ങി. എന്നാല്‍ മുസ്ലീം മതവുമായും ക്രിസ്ത്യന്‍ മതവുമായും യാതൊരു ബന്ധവുമില്ലാതിരുന്ന ശൂദ്രരോ ആദിശൂദ്രരോ (ദളിതര്‍), ആദിവാസികളോ എന്തായിരുന്നു ഭക്ഷിച്ചിട്ടുണ്ടായിരുന്നതെന്ന് ഇവര്‍ ഇക്കാലത്തൊന്നും തന്നെ ശ്രദ്ധിക്കുക പോലുമുണ്ടായില്ല. ബീഫും മത്സ്യവുമെന്നത് വിശാലമായ ജനസാമാന്യത്തിന്റെ ആഹാരമായിത്തന്നെ തുടര്‍ന്നു. സ്വാതന്ത്ര്യ സമരകാലത്ത് മഹാത്മഗാന്ധികൂടി ഈ മുറവിളിക്കാരോടൊപ്പം കൂടിയതോടെ ബ്രാഹ്മണ സസ്യാഹാരവാദത്തിന് പ്രോത്സാഹനം ലഭിച്ചു.
വാസ്തവത്തില്‍ ഗാന്ധി ഭക്ഷണ സംസ്‌ക്കാരത്തെ സുപ്രധാനമായൊരു രീതിയില്‍ രാഷ്ട്രീയ വല്‍ക്കരിക്കുകയായിരുന്നു. ആര്‍.എസ്.എസും അതിന്റെ രാഷ്ട്രീയ വിഭാഗമായ ജനസംഘും സ്വാതന്ത്ര്യാനന്തര കാലത്ത് സസ്യാഹാരവാദത്തെയും ഗോസംരക്ഷണത്തെയും തങ്ങളുടെ ദേശീയവാദ സാംസ്‌കാരിക പ്രത്യയശാസ്ത്രമായി ഏറ്റെടുത്തു. (എരുമയ്ക്കും കാളയ്ക്കും ഈ സംരക്ഷണമില്ല). എന്ത് ഭക്ഷിക്കണം എന്നത് ഓരോരുത്തരുടെയും വ്യക്തപരമായ വിഷയമാണെന്ന ജനാധിപത്യ മര്യാദകളെ പരിഗണിക്കാതെയാണ് അവരിത് ചെയ്തത്. മണ്ഡല്‍ പ്രസ്ഥാനം ആരംഭിക്കുന്നതുവരെ ഭാരതീയ ജനതാ പാര്‍ട്ടി (ജനസംഘത്തിന്റെ പുതിയ പേര്) ദുര്‍ബലമായിത്തുടര്‍ന്നു. കാരണം അതിന്റെ നേതാക്കളെ “ജനങ്ങളുടെ ഭക്ഷണം” കഴിക്കത്തതിനാല്‍ ദളിത് ബഹുജനങ്ങള്‍ സംശയത്തോടെയാണ് നോക്കിക്കണ്ടത്. ഇത് ഒട്ടുമുക്കാലും ബ്രാഹ്മണര്‍ മാത്രമുള്ള പാര്‍ട്ടിയായി തന്നെ തുടര്‍ന്നു. അതുവരെയും വാസ്തവത്തില്‍ എല്ലാ പാര്‍ട്ടികളെയും ബ്രാഹ്മണ ശക്തികള്‍ തന്നെയാണ് ഭരിച്ചിരുന്നത്. ഈ ബ്രാഹ്മണ ശക്തികളാവട്ടെ ഗാന്ധിയന്‍ ഹിന്ദുത്വത്തിലൂടെ ലഭിക്കപ്പെട്ട പൈതൃകത്തെ ഉപയോഗിക്കുകയും ചെയ്തിരുന്നു. ജനങ്ങള്‍ക്ക് സാംസ്‌ക്കാരിക വിഷയങ്ങളില്‍ താല്‍പര്യമുണ്ടാവില്ല എന്ന് ധരിച്ച കമ്മ്യൂണിസ്റ്റുകള്‍ ഇത്തരം വിഷയങ്ങളില്‍ ഇടപെട്ടതുമില്ല. എന്നാല്‍ ഇവര്‍ ഒരു തരത്തിലുമുള്ള ഭക്ഷണ സംസ്‌കാരത്തെയും പറ്റി സംസാരിച്ചിരുന്നില്ല.
ജാത്യാടിസ്ഥാനത്തിലുള്ള സാമൂഹിക അസമത്വങ്ങള്‍ എങ്ങനെ ഇല്ലാതാക്കാം എന്ന് നിര്‍ദ്ദേശിക്കുന്നതിനു പകരം ഇന്ന് ആധുനിക സാമൂഹ്യ ശാസ്ത്ര സിദ്ധാന്തങ്ങള്‍ സസ്യാഹാരവാദത്തിന്റെ “സാമൂഹ്യ ശുദ്ധി”യേയും മാംസഭുക്കുകളുടെ “സാമൂഹ്യ അശുദ്ധി”യെയും പറ്റിയുള്ള പുതിയ ആത്മീയ ഫാസിസ്റ്റ് ഭാഷ സംസാരിക്കുകയാണ്. ഇന്ത്യയിലെ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും അശുദ്ധരായവരെന്ന് മുദ്രകുത്താമെന്ന കാര്യം ഇവര്‍ മറക്കുന്നു. എന്നാല്‍ ലോകത്തില്‍ മൃഗങ്ങളെ ദൈവം സൃഷ്ടിച്ചിരിക്കുന്നത് മനുഷ്യന് ഭക്ഷിക്കാനാണ് എന്നാണ് ഇന്ത്യന്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും വിശ്വസിക്കുന്നത്. ഉദാഹരണമായി “കുളമ്പുകള്‍ വിഭജിക്കപ്പെട്ടതും അയവിറക്കുന്നതുമായ ഏതു മൃഗത്തെയും നിങ്ങള്‍ക്ക് ഭക്ഷിക്കാം” എന്ന് ബൈബിള്‍ പറയുന്നു. എന്നാല്‍ ഒട്ടകം അയവിറക്കുന്നുണ്ടെങ്കിലും അതിന്റെ കുളമ്പുകള്‍ വിഭജിക്കപ്പെട്ടിട്ടില്ല. പന്നിക്കാകട്ടെ കുളമ്പുകള്‍ വിഭജിക്കപ്പെട്ടവയാണ്. അതേസമയം പന്നി അയവിറക്കുന്നില്ല. അതുകൊണ്ട് ഇവയെ “നിങ്ങള്‍ ഭക്ഷിക്കാന്‍ പാടില്ല” എന്നും ബൈബിള്‍ ഉദ്‌ഘോഷിക്കുന്നു.
ഖുര്‍”ആന്റെ വിവരണവും ഏകദേശം ഇതുപോലെ തന്നെയാണ്. അതേസമയം പാശ്ചാത്യ ക്രിസ്ത്യാനികള്‍ പന്നിയിറച്ചിയേയും മുസ്ലീങ്ങള്‍ ഒട്ടകത്തേയും ഭക്ഷണത്തിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1857ലെ ശിപായി ലഹളയാണ് ഗോവിരുദ്ധ പന്നി വിരുദ്ധ ഭക്ഷണ സംസ്‌ക്കാരത്തിനു കാരണമായത്.
നിര്‍വിഘ്‌നമായ ഭക്ഷണ സംസ്‌ക്കാരത്തിന്റെ പശ്ചത്തലത്തില്‍ നിന്നാണ് എസ്.സി./എസ്.ടി/ഒ.ബി.സി. വിദ്യാര്‍ത്ഥികള്‍ കടന്നുവരുന്നത്. ബഹുസ്വരവും വ്യക്തികളുടെ ജനാധിപത്യ അവകാശങ്ങളെ ഒരുതരത്തിലും ബാധിക്കാത്തതുമായ മെസ് മെനു വേണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. ജനങ്ങളുടെ ഭക്ഷണ സ്വഭാവത്തെ ഒരു മത സംസ്‌ക്കാരവും, അത് ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്ത്യനായാലും നിയന്ത്രിക്കാന്‍ പാടില്ല. ഈ അര്‍ത്ഥത്തില്‍ പൊതു ഇടങ്ങളില്‍ എല്ലാത്തരം ഭക്ഷണങ്ങളും ഉള്‍പ്പെടുത്തുന്ന കേരള മൊഡല്‍ മറ്റു സംസ്ഥാനങ്ങളും പിന്തുടരണം.