ഏത് പ്രായക്കാരിലും ഭീഷണിയായേക്കാവുന്ന രോഗമാണ് ക്യാന്‍സര്‍. ശരീരത്തിലെ വിവിധ അവയവങ്ങളിലേക്ക് വ്യാപിക്കുന്ന ഈ രോഗം മനുഷ്യരാശിയുടെ തന്നെ പേടിസ്വപ്‌നങ്ങളിലൊന്നാണ്. എന്നാല്‍ കൃത്യസമയത്ത് രോഗനിര്‍ണ്ണയം നടത്തിയാല്‍ ഏത് ക്യാന്‍സറും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
അത്തരത്തില്‍ സ്ത്രീകളില്‍ മാത്രം കണ്ടുവരുന്ന ക്യാന്‍സറാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍. സ്ത്രീകളുടെ ഗര്‍ഭപാത്രത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന സെര്‍വിക്‌സ് ഭാഗത്തെ കോശങ്ങളെ ബാധിക്കുന്ന ക്യാന്‍സറാണ് സെര്‍വിക്കല്‍ കാന്‍സര്‍.
മുപ്പത് വയസ്സ് കഴിഞ്ഞ സ്ത്രീകളിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്. ഹ്യൂമന്‍ പാപ്പിലോമ വൈറസും അതേ വൈറസിന്റെ മറ്റ് വകഭേദങ്ങളുമാണ് സെര്‍വിക്കല്‍ ക്യാന്‍സറിന് കാരണം.
എന്നാല്‍ ചില ഭക്ഷണങ്ങള്‍ നമ്മുടെ ആഹാരക്രമത്തിന്റെ ഭാഗമാക്കുന്നത് സെര്‍വിക്കല്‍ ക്യാന്‍സര്‍ തടയാന്‍ സഹായിക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.
ബീന്‍സ്
ഫ്ളവനോയ്ഡുകള്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് ബീന്‍സ്. അതുകൂടാതെ ധാരളം പോഷകങ്ങളും ഇതിലടങ്ങിയിരിക്കുന്നു. ബീന്‍സില്‍ ധാരാളം കാല്‍സ്യവും അടങ്ങിയിട്ടുണ്ട്. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ ബീന്‍സിന് സാധിക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ആപ്പിള്‍
ധാരാളം ഫൈബര്‍ അടങ്ങിയ ഭക്ഷണമാണ് ആപ്പിള്‍. പ്രമേഹം മുതല്‍ ക്യാന്‍സര്‍വരെയുള്ള രോഗങ്ങളെ അകറ്റിനിര്‍ത്താന്‍ ആപ്പിളിന് കഴിവുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആപ്പിളിലില്‍ അടങ്ങിയിരിക്കുന്ന ഫ്‌ളവനോയ്ഡുകള്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു.
ബ്രോക്കോളി:
ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ സഹായിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ബ്രോക്കോളി പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു. സ്ത്രീകളുടെ ശരീരത്തില്‍ ഈസ്‌ട്രോജന്റെ അളവ് കുറയുമ്പോള്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. ഈ കുറവ് പരിഹരിക്കാന്‍ ബ്രോക്കോളി ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയാകും. ബ്രോക്കോളി ശരീരത്തിലെ ഈസ്ട്രജന്റെ അളവ് സന്തുലിതമായി നിര്‍ത്താന്‍ സഹായിക്കുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക