കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ പീഡനപരാതി മറച്ചുവെച്ചെന്നാരോപിച്ച് സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ പരാതിയുമായി വിശ്വാസികള്‍. വിശ്വാസികളുടെ സംഘടനയായ എ.എം.ടിയാണ് കര്‍ദ്ദിനാളിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ജലന്ധര്‍ ആര്‍ച്ച് ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് കന്യാസ്ത്രീ പരാതി നല്‍കിയത്. 2014ല്‍ കുറുവിലങ്ങാടുള്ള ഗസ്റ്റ് ഹൗസില്‍വെച്ച് പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നത്.
പഞ്ചാബില്‍ സേവനമനുഷ്ടിക്കുന്ന ബിഷപ്പ് 2014ല്‍ കേരളത്തിലെത്തിയപ്പോഴാണ് പീഡനം. കോട്ടയം കുറവിലങ്ങാടുള്ള മഠത്തിലാണ് കന്യാസ്ത്രീ കഴിഞ്ഞിരുന്നത്. രണ്ടുവര്‍ഷത്തോളം ബിഷപ്പില്‍ നിന്ന് പീഡനം തുടര്‍ന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. 13 തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കന്യാസ്ത്രീ വൈക്കം പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
അതേസമയം, കന്യാസ്ത്രീക്കെതിരെ ബിഷപ്പും പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ ഇവര്‍ക്കെതിരെ സ്ഥലം മാറ്റം ഉള്‍പ്പടെയുള്ള അച്ചടക്ക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇതിന്റെ വിരോധമാണ് പീഡനക്കേസെന്നും ബിഷപ്പ് നല്‍കിയ പരാതിയില്‍ പറയുന്നു.
ALSO READ: ദല്‍ഹിയില്‍ ഒരു കുടുംബത്തിലെ പതിനൊന്ന് പേര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
ആദ്യം പരാതി നല്‍കിയത് ബിഷപ്പാണെന്നും നാല് വര്‍ഷം മുമ്പ് നടന്ന സംഭവമായത് കൊണ്ട് അന്വേഷണത്തിന് പരിമിതികളുണ്ടെന്നും പൊലീസ് പറഞ്ഞു. ഇരു വിഭാഗത്തിന്റെയും വാദം കേട്ടതിന് ശേഷം അന്വേഷണം ആരംഭിക്കുമെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.