| Tuesday, 28th September 2021, 10:06 pm

ഫോളോ യുവര്‍ ഹാര്‍ട്ട് - ഹൃദയാരോഗ്യം ഉറപ്പാക്കാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ പുതിയ പരിപാടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഹൃദയാരോഗ്യം ഉറപ്പാക്കാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ പുതിയ പരിപാടിക്ക് തുടക്കമായി. ഫോളോ യുവര്‍ ഹാര്‍ട്ട് എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഹൃദയത്തെ പിന്തുടര്‍ന്നു കൊണ്ട് നമ്മുടെ ഹൃദയാരോഗ്യം ഉറപ്പാക്കൂ എന്ന സന്ദേശത്തിലാണ് ആരംഭിച്ചിരിക്കുന്നത്.

ഹൃദയാരോഗ്യം ഉറപ്പാക്കാന്‍ നമ്മള്‍ സ്വീകരിക്കേണ്ട അഞ്ച് പ്രധാനപ്പെട്ട മാര്‍ഗങ്ങളെ കൈവിരലുകളിലൂടെ ഓര്‍മ്മിപ്പിക്കുകയാണ് ഇതിലൂടെ. ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അമ്പിളി വിജയരാഘവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

സന്തോഷകരമായ ജീവിതം, ആരോഗ്യകരമായ ഭക്ഷണക്രമം, സദാ ഊര്‍ജസ്വലരായിരിക്കുക, അസ്വാഭാവിക ലക്ഷണങ്ങളെ തിരിച്ചറിയുക, കൃത്യസമയത്തുള്ള ഇടപെടല്‍ എന്നിവ ജീവിതത്തില്‍ പാലിക്കുന്നതോടെ ഹൃദ്രോഗങ്ങളെ തടഞ്ഞു നിര്‍ത്താനാകുമെന്ന് കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. അനില്‍കുമാര്‍ പറഞ്ഞു.

ജീവിതശൈലി രോഗങ്ങളെക്കുറിച്ചുള്ള പ്രചാരണത്തിനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുസാറ്റ് സര്‍വ്വകലാശാലയുമായി ചേര്‍ന്ന് നിരവധി രസകരമായ മത്സരങ്ങള്‍, ജീവന്‍രക്ഷാ മാര്‍ഗങ്ങള്‍ക്കായുള്ള പരിശീലനം എന്നിവയും പരിപാടിയുടെ ഭാഗമായി പുരോഗമിക്കുകയാണ്.

ഹൃദയസംബന്ധമായ രോഗനിര്‍ണയത്തിനും, കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമായി 699 രൂപയുടെ പ്രത്യേക ഹാര്‍ട്ട് ചെക്കപ്പ് പാക്കേജും ആസ്റ്റര്‍ മെഡ്‌സിറ്റി അവതരിപ്പിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Follow Your Heart – Aster MedCity’s new initiative to ensure heart health

We use cookies to give you the best possible experience. Learn more