മൈക്രോസോഫ്റ്റിന്റെയും സോണിയുടെയും ഓണ്‍ലൈന്‍ സേവനം തകരാറിലായി
Big Buy
മൈക്രോസോഫ്റ്റിന്റെയും സോണിയുടെയും ഓണ്‍ലൈന്‍ സേവനം തകരാറിലായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th December 2014, 5:20 pm

microsoft-01മൈക്രോസോഫ്റ്റ് എക്‌സ്‌ബോക്‌സിന്റെയും സോണി പ്ലേസ്റ്റേഷന്റെയും ഓണ്‍ലൈന്‍ സേവനങ്ങള്‍ തകരാറിലായി. ക്രിസ്തുമസ് ദിനത്തിലാണ് രണ്ട്  കമ്പനിയുടെയും ഓണ്‍ലൈന്‍ പ്രവര്‍ത്തനം പ്രശ്‌നത്തിലായത്. ഹാക്കര്‍മാരാണ് പ്രവര്‍ത്തനം നടസ്സപ്പെടാന്‍ കാരണമെന്നാണ് ഇരു കമ്പനികളും ആരോപിക്കുന്നത്.

“ലിസാഡ് സ്‌ക്വാഡ്” എന്ന ഗ്രൂപ്പിന് ഇതുവരെ ഒരു അഭിപ്രായത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല കണക്ടിവിറ്റി തകതാറായതിനെക്കുറിച്ച പ്രതികരിക്കാന്‍ കമ്പനികളും തയ്യാറായിട്ടില്ല. ഒരുപാട് പേര്‍ ഒരുമിച്ച് മൈക്രോസോഫ്റ്റ് എക്‌സ്‌ബോകസ് പ്ലയറും സോണി പ്ലേസ്റ്റേഷനും ഉപയോഗിച്ചതാണ് തകരാറിന് കാരണം എന്നാണ് കമ്പനികള്‍ വിചാരിക്കുന്നത്.

എക്‌സ് ബോക്‌സിലൂടെയും മറ്റ് ഓണ്‍ലൈന്‍ സര്‍വീസുകളിലൂടെയും വിവാദ ചിത്രം “ദ ഇന്റര്‍വ്യൂ” ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ചതാണ് പ്രശ്‌നം വഷളാവാന്‍ കാരണമെന്നാണ് സോണി കരുതുന്നത്.