മെയ്‌വെതറിന്റെ ലോകചാമ്പ്യന്‍ കിരീടം തിരിച്ചെടുക്കുമെന്ന് ബോക്‌സിങ് ഓര്‍ഗനൈസേഷന്‍
Daily News
മെയ്‌വെതറിന്റെ ലോകചാമ്പ്യന്‍ കിരീടം തിരിച്ചെടുക്കുമെന്ന് ബോക്‌സിങ് ഓര്‍ഗനൈസേഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th July 2015, 8:25 am

mayweather

ഫ്‌ളോയ്ഡ് മെയ്‌വെതറില്‍ നിന്നു ലോകചാമ്പ്യന്‍ കിരീടം തിരിച്ചുവാങ്ങുമെന്ന് ലോക ബോക്‌സിങ് ഓര്‍ഗനൈസേഷന്‍. ഈ വര്‍ഷം ഫിലിപ്പീന്‍സിന്റെ മാനി പക്വിയാവോയെ പരാജയപ്പെടുത്തിയാണ് മെയ് വെതര്‍ കിരീടം സ്വന്തമാക്കിയത്. എന്നാല്‍ നിയമം പാലിച്ചില്ലെന്നാരോപിച്ചാണ് കിരീടം തിരിച്ചെടുക്കുന്നത്.

മത്സരത്തില്‍ നിന്നുള്ള ഫീയായ 200,000 ഡോളര്‍ അടയ്‌ക്കേണ്ട അവധി കഴിഞ്ഞെന്നും ജൂനിയര്‍ മിഡില്‍വെയ്റ്റ് ടൈറ്റില്‍ ഉപേക്ഷിച്ചില്ലെന്നുമാണ് ലോക്‌സിങ് ഓര്‍ഗനൈസേഷന്‍ പറയുന്നത്. ഒരേ സമയം രണ്ടുവിഭാഗങ്ങളില്‍ ലോകകിരീടം ചൂടുന്നത് ബോക്‌സര്‍മാര്‍ക്കുള്ള നിയമത്തിന് എതിരാണ്. മെയ്‌വെതര്‍ ഏതു വെയ്റ്റ് വിഭാഗത്തിലാണ് പെടുന്നതെന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും ഡബ്ലു.ബി.ഒ ആവശ്യപ്പെട്ടു.

വിഷയത്തില്‍ മെയ്‌വെതറിന് അപ്പീല്‍ സമര്‍പ്പിക്കാന്‍ രണ്ടാഴ്ച അനുവദിച്ചിട്ടുണ്ട്.

ബോക്‌സിങ്ങില്‍ നൂറ്റാണ്ടിലെ മത്സരം എന്നു വിശേഷിപ്പിച്ച മാച്ചില്‍ നിന്നും മെയ്‌വെതര്‍ 200 മില്യന്‍ ഡോളറിലേറെയാണ് നേടിയത്.