|

കൂടത്തായ് കേസ് പരമ്പരയാക്കാനൊരുങ്ങി ഫ്‌ളവേഴ്‌സ് ടി.വി ; ജോളിയായി എത്തുന്നത് മുക്ത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച കൂടത്തായ് കേസ് മിനിസ്‌ക്രീനിലും എത്തുന്നു. കൂടത്തായ് എന്ന് പേരിട്ടിരിക്കുന്ന പരമ്പര ഫ്‌ളവേഴ്‌സ് ടി.വിയാണ് അവതരിപ്പിക്കുന്നത്.

ഒരിടവേളക്ക് ശേഷം നടി മുക്ത അഭിനയ രംഗത്ത് തിരികെ എത്തുന്നുവെന്ന പ്രത്യേകതയും പരമ്പരയ്ക്ക് ഉണ്ട്. ജനുവരി 13 മുതലാണ് പരമ്പര ആരംഭിക്കുന്നത്.

പാലാമറ്റം കുടുംബത്തിലെ മൂന്നുപേരെ അടക്കിയ കല്ലറയ്ക്ക് സമീപം മഴയത്ത് കുടചൂടി നില്‍ക്കുന്ന മുക്തയെ അവതരിപ്പിക്കുന്ന പ്രെമോ ഇതിനോടകം ഫ്‌ളവേഴ്‌സ് പുറത്തുവിട്ടിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ കൂടത്തായ് കൊലപാതക പരമ്പരയില്‍ അന്വേഷണം നടക്കുന്നതിനിടെ സംഭവം സിനിമയാക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. നടന്‍ മോഹന്‍ലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നു എന്ന വാര്‍ത്തയാണ് ആദ്യം പുറത്തുവന്നത്.

തൊട്ടുപിന്നാലെ ഒരു ദിവസം മുമ്പ് തന്നെ ചിത്രം പ്രഖ്യാപിച്ച നടി ഡിനി ഡാനിയേലും രംഗത്തെത്തി. ഇതിനിടെ കുടത്തായ് സംഭവം സിനിമയാക്കരുതെന്ന് അവശ്യപ്പെട്ടുകൊണ്ട് ആന്റണി പെരുമ്പാവൂരും നടിയും അടക്കമുള്ളവര്‍ക്കെതിരെ പരാതിയുമായി അഭിഭാഷകനായ ശ്രീജിത്ത് പെരുമന രംഗത്ത് എത്തുകയും ചെയ്തിരുന്നു.

DoolNews Video