| Sunday, 31st May 2020, 6:54 pm

കൊവിഡ് മുക്തനായി നേതാവ് മടങ്ങി വന്നു; സാമൂഹ്യാകലമൊക്കെ കാറ്റില്‍ പറത്തി സ്വീകരണം, ബാന്റ് വാദ്യം, പൂത്തിരികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കൊവിഡ് രോഗത്തില്‍ നിന്ന് മുക്തി നേടി വീട്ടിലേക്ക് മടങ്ങിയെ നേതാവിനെ സ്വീകരിക്കാന്‍ സാമൂഹ്യാകലമൊക്കെ മറന്ന് അനുയായികള്‍ ഒത്തുചേര്‍ന്നു. ബാന്റ് വാദ്യവും കരിമരുന്നു പ്രയോഗമൊക്കെ നടത്തിയാണ് നേതാവിനെ അണികള്‍ സ്വീകരിച്ചത്.

മഹാരാഷ്ട്രയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. രോഗമുക്തി നേടിയ മുതിര്‍ന്ന നേതാവ് ചന്ദ്രകാന്ത് ഹാന്ദോറിനെ സ്വീകരിക്കാനാണ് അണികള്‍ ഒഴുകിയെത്തിയത്. സ്വീകരണത്തിന്‍റെ വിവിധ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയണ് സംഭവം ചര്‍ച്ചയായത്.

ശനിയാഴ്ച സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2940 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 65,168 ആയി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ദവ് താക്കറേയും എന്‍.സി.പി നേതാവ് ശരത് പവാറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. നാല്‍പത് മിനുറ്റോളം ചര്ർച്ച നീണ്ടു നിന്നു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വര്‍ഷയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ ആഴ്ചകളിലായി ഇരുനേതാക്കളും നടത്തുന്ന നാലാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്.

ലോക്ഡൗണ്‍ നീട്ടുന്നതിന് പിന്നാലെ സംസ്ഥാനത്ത് നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ചാണ് ഇരുവരും സംസാരിച്ചതെന്നാണ് വിവരം. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കണമെന്നും റോഡ് ഗതാഗതം പുനസ്ഥാപിക്കണമെന്നുമാണ് ശരദ് പവാര്‍ മുന്നോട്ടുവെക്കുന്ന ആവശ്യം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more