| Friday, 14th September 2018, 9:48 am

ഫ്‌ളോറന്‍സ് അമേരിക്കന്‍ കരയിലേക്കടുക്കുന്നു; ദ്വീപുകളില്‍ ശക്തമായ പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ തീരത്തെ ഭീതിയിലാഴ്ത്തി ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഏകദേശം എട്ടുമണിയോടെ ചുഴലിക്കാറ്റ് കരയിലേക്ക് എത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം കരയിലേക്ക് അടുക്കുന്തോറും ചുഴലിക്കാറ്റിന് വേഗത കുറയും. എന്നാല്‍ ദ്വീപുകളില്‍ ശക്തമായ പ്രളയത്തിന് ചുഴലിക്കാറ്റ് കാരണമായേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ കണ്ടെത്തല്‍.

നോര്‍ത്ത് കരോലിന്‍ ഭാഗത്തും സൗത്ത് കരോലിന്‍ ഭാഗത്തുമാണ് കാറ്റ് വീശാന്‍ സാധ്യത. അതേസമയം കാറ്റിനൊപ്പം ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.


ALSO READ: ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീ മഠത്തിലെത്തിയതിന് തെളിവ് ലഭിച്ചു; അറസ്റ്റ് ഉടനെന്ന് റിപ്പോര്‍ട്ട്


അതേസമയം കാറ്റിന് വേഗത കുറഞ്ഞെങ്കിലും മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്നും ആരും വീടുകളിലേക്ക് തിരിച്ച് പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 15 ലക്ഷത്തോളം പേരേയാണ് മുന്നറിയിപ്പിനെത്തുടര്‍ന്ന് ഒഴിപ്പിച്ചത്.

അതേസമയം ഫിലിപ്പീന്‍സ് തീരം ലക്ഷ്യമാക്കി മാംഗ്ഘൂട്ട് ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച പുലര്‍ച്ചയോടെ മാംഗ്ഘൂട്ട് ഫിലിപ്പീന്‍സില്‍ വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more