അപ്രതീക്ഷിതമായി വന്ന പ്രളയ ജലത്തില്‍ തങ്ങളുണ്ടാക്കിയ ഖാദി ഉത്പന്നങ്ങളും സാധനസാമഗ്രികളുമടക്കം നശിച്ചു പോയതിന്റെ നഷ്ടത്തിലാണ് കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ ഈ വനിതാ കൂട്ടായ്മ. ഇന്‍ഷുറന്‍സ് ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ മുപ്പതോളം സ്ത്രീകള്‍ക്ക് ഉപജീവനം മാര്‍ഗമായ ഈ സ്ഥാപനം സര്‍ക്കാരില്‍ നിന്നുള്ള സഹായം തേടുകയാണ്.