| Friday, 25th January 2019, 7:11 pm

പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ സേനാഗംങ്ങൾക്ക് റിപ്പബ്ലിക്ക് ദിനത്തിൽ ആദരം; അഭിലാഷ് ടോമിക്കും മെഡൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: കേരളത്തിലുണ്ടായ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയവരെ ആദരിച്ചുകൊണ്ട് റിപ്പബ്ലിക്‌ ദിനത്തിൽ മെഡലുകൾ സമ്മാനിക്കും. പ്രളയത്തിലകപ്പെട്ട കൈക്കുഞ്ഞിനെ രക്ഷിച്ച വ്യോമസേന ഗരുഡ് കമാൻഡോ വിങ് കമാൻഡറായ പ്രശാന്ത് നായർക്ക് ധീരതയ്ക്കുള്ള വായുസേനാ മെഡലും കടലിൽ ഒറ്റയ്ക്കു ലോകം ചുറ്റുന്നതിനിടെ അപകടത്തിൽപെട്ട കമാൻഡർ അഭിലാഷ് ടോമിക്ക് നവ് സേനാ മെഡലും ലഭിച്ചു.

Also Read ഒടുവില്‍ ആ കുപ്രസിദ്ധ പയ്യന്‍ ടോവിനോയെ കണ്ടു; കണ്ടുമുട്ടിയത് “വൈറസി”ന്റെ ലൊക്കേഷനില്‍

രണ്ടു ഗർഭിണികളെ രക്ഷിച്ച സേനാംഗങ്ങളെ വഹിച്ചുള്ള ചേതക് ഹെലികോപ്റ്റർ പറപ്പിച്ച കമാൻഡർ വിജയ് വർമയ്ക്കു ധീരതയ്ക്കുള്ള നവ് സേനാ മെഡൽ ലഭിച്ചു.വ്യോമസേനയുടെ കിഴക്കൻ കമാൻഡ് മേധാവിയായ എയർമാർഷൽ രഘുനാഥ് നമ്പ്യാർക്ക് പരംവിശിഷ്ട് സേവാ മെഡലും ലഭിച്ചു. കണ്ണൂർ കാടാച്ചിറ സ്വദേശിയാണ് രഘുനാഥ് നമ്പ്യാർ.

Also Read “എൽ.കെ. അധ്വാനിയും മുർളി മനോഹർ ജോഷിയും 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ?” അവർക്ക് വേണമെങ്കിൽ മത്സരിക്കുമെന്ന് ബി.ജെ.പി.

ഫ്രാൻസ് സന്ദർശിച്ച് റഫാൽ വിമാനത്തിൽ പരീക്ഷണ പറക്കൽ നടത്തിയത് രഘുനാഥ് നമ്പ്യാരായിരുന്നു. രണ്ടു തവണ അതിവിശിഷ്ട സേവാമെഡലും വായുസേനാ മെഡലും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 2017ൽ കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേയിൽ ആദ്യമായി വിമാനം ഇറക്കിയതും ആ സമയം വ്യോമസേന എയർ മാർഷലായിരുന്ന രഘുനാഥ് നമ്പ്യാരാണ്. ശനിയാഴ്ച ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ആണ് പുരസ്കാരങ്ങൾ സമ്മാനിക്കുക.

We use cookies to give you the best possible experience. Learn more