| Tuesday, 14th August 2012, 10:53 am

ഉത്തരാഖണ്ഡില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 60 കവിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം അറുപത് കവിഞ്ഞു. കനത്തമഴ തുടരുന്ന സംസ്ഥാനത്ത് പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണ്. []

ഗംഗോത്രി മുതല്‍ യമുനോത്രി വരെയുള്ള ദേശീയപാതയിലെ ഗതാഗതം കനത്ത മണ്ണിടിച്ചില്‍ മൂലം തടസ്സപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ ജോലി പ്രദേശത്ത് സാറ്റലൈറ്റ് ഫോണ്‍ സംവിധാനം ഒരുക്കി.

പ്രളയത്തില്‍ കനത്ത നാശം വിതച്ച ഉത്തര്‍കാശി ജില്ലയില്‍ ഒറ്റപ്പെട്ടുപോയ 178 ഓളം പേരെ ഹെലികോപ്റ്ററുകളുടെ സഹായത്തോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സംസ്ഥാനത്തെ  വിവിധ ദുരിതാശ്വാസക്യാമ്പുകളില്‍ ഇതുവരെ 565 പേര്‍ അഭയംതേടിയിട്ടുണ്ട്. നിരവധി പേര്‍ മറ്റ് സുരക്ഷിത ഇടങ്ങളിലും അഭയം പ്രാപിച്ചു.

അല്‍മോറ ജില്ലയിലെ ബക്രകോട്ട് നദി മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട കാറിലുണ്ടായിരുന്ന രണ്ട് പേര്‍ കൊല്ലപ്പെട്ടു. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവര്‍ ചികിത്സയിലാണ്.

We use cookies to give you the best possible experience. Learn more